ചികിത്സ മാനദണ്ഡങ്ങൾ ലംഘിച്ചു; സൗദിയിൽ ദന്തഡോക്ടർ അറസ്റ്റിൽ
തബൂക്ക് ∙ അനുവദിച്ചിരിക്കുന്ന ലൈസൻസ് പരിധിയിൽ നിന്നും വ്യതിചലിച്ചുള്ള ചികിത്സ നടത്തിയ ദന്തഡോക്ടർ അറസ്റ്റിൽ. തബൂക്കിൽ ജനറൽ ദന്തരോഗവിദഗ്ധനായി ജോലി ചെയ്ത വിദേശ പൗരനായ ഡോക്ടറെയാണ് ചികിത്സ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ദന്തചികിത്സ നടത്തിയതിന് ആരോഗ്യ മന്ത്രാലയം അറസ്റ്റ് ചെയ്തത്.

ഹെൽത്ത് പ്രഫഷൻസ് പ്രാക്ടീസ് സിസ്റ്റത്തിന്റെ ആർട്ടിക്കിൾ 28 അടിസ്ഥാനമാക്കി ഓരോ വിഭാഗത്തിലെയും ആരോഗ്യ വിദഗ്ദർക്ക് അനുവദിച്ചിരിക്കുന്ന ലൈസൻസ് പ്രകാരമുള്ള ചികിത്സ മാത്രമേ നടത്താൻ പാടുള്ളു. ലൈസൻസിൽ നിന്നും വ്യതിചലിച്ച് ചികിത്സ നൽകുന്ന ആരോഗ്യപ്രവർത്തകർക്ക് നിയമം അനുസരിച്ച് ക്രിമിനൽ ശിക്ഷയും പിഴയും ചുമത്തു.
പിടിക്കപ്പെട്ട ഡോക്ടർ ഒരു സ്വകാര്യ മെഡിക്കൽ കേന്ദ്രത്തിൽ ജനറൽ ഡെന്റിസ്റ്റായി പ്രവർത്തിക്കുകയായിരുന്നു. അദ്ദേഹത്തിന് അനുവദനീയമല്ലാത്ത ദന്തൽ ഇംപ്ലാൻറ്റുകൾ നടത്തിയതാണ് നിയമലംഘനമായി മാറിയത്. ഇതുമൂലം അദ്ദേഹത്തിനുണ്ടായിരുന്ന സ്പെഷ്യലൈസേഷന്റെയും ക്ലിനിക്കൽ അവകാശങ്ങളുടെയും പരിധിയാണ് ലംഘിച്ചതെന്നും കണ്ടെത്തിയതോടെയാണ് ശിക്ഷിക്കപ്പെട്ടത്.