ദുബായ് എയർ ടാക്‌സി പദ്ധതിയുടെ ആദ്യ സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കും
ദുബായ് ∙ എയർ ടാക്‌സി പദ്ധതിയുടെ ആദ്യ സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ആദ്യ എയർ ടാക്സി സ്റ്റേഷന്റെ ഔദ്യോഗിക പ്രവർത്തനം 2026 ആദ്യ പാദത്തിൽ ആരംഭിക്കും. ഒന്നാംഘട്ടത്തിൽ നാല് സ്റ്റേഷനുകൾ ഉൾപ്പെടുമെന്നും വ്യക്തമാക്കി. ഹോട്ടലുകളെയും

ദുബായ് ∙ എയർ ടാക്‌സി പദ്ധതിയുടെ ആദ്യ സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ആദ്യ എയർ ടാക്സി സ്റ്റേഷന്റെ ഔദ്യോഗിക പ്രവർത്തനം 2026 ആദ്യ പാദത്തിൽ ആരംഭിക്കും. ഒന്നാംഘട്ടത്തിൽ നാല് സ്റ്റേഷനുകൾ ഉൾപ്പെടുമെന്നും വ്യക്തമാക്കി.
ഹോട്ടലുകളെയും വിമാനത്താവളത്തെയും ബന്ധപ്പെടുത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എയർ ടാക്സി സേവനം നൽകുമെന്നാണ് പ്രതീക്ഷ. ആധുനികവും ഫലപ്രദവുമായ ഗതാഗത മാർഗങ്ങൾ പ്രദാനം ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ് കോൺഫറൻസിനും എക്‌സിബിഷനും അനുബന്ധിച്ച് ആർടിഎയിലെ പൊതുഗതാഗത ഏജൻസിയിലെ ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റംസ് വകുപ്പ് ഡയറക്ടർ ഖാലിദ് അൽ അവാദി ഇക്കാര്യം അറിയിച്ചത്.
സേവനത്തിന്റെ ആദ്യ ഘട്ടത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളം, ഡൗൺടൗൺ, ദുബായ് മറീന, പാം ജുമൈറ എന്നീ നാല് തന്ത്രപ്രധാനമായ ലാൻഡിങ് സൈറ്റുകൾ ഉൾപ്പെടുന്നു. അവ സ്‌കൈപോർട്ടുമായി സഹകരിച്ച് രൂപകല്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. അവയിൽ ടേക്ക് ഓഫ്, ലാൻഡിങ് ഏരിയകൾ, ഇലക്ട്രിക് ചാർജിങ് സൗകര്യങ്ങൾ, ഒരു പ്രത്യേക പാസഞ്ചർ ഏരിയ, സുരക്ഷാ നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടുന്നു. 2026 ന്റെ ആദ്യ പാദത്തിൽ എയർ ടാക്‌സി സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോബി ഏവിയേഷനിലെ മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ ടൈലർ ട്രെറോട്ടോല പറഞ്ഞു.