കുവൈത്ത്‌സിറ്റി ∙ കുവൈത്ത് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (കെ. ടി. എം. സി. സി) സംഘടിപ്പിച്ച ടാലന്റ് ടെസ്റ്റില്‍ അഹമ്മദി ചര്‍ച്ച് ഗോഡ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

കുവൈത്ത്‌സിറ്റി ∙ കുവൈത്ത് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (കെ. ടി. എം. സി. സി) സംഘടിപ്പിച്ച ടാലന്റ് ടെസ്റ്റില്‍ അഹമ്മദി ചര്‍ച്ച് ഗോഡ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌സിറ്റി ∙ കുവൈത്ത് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍  (കെടിഎംസിസി) സംഘടിപ്പിച്ച ടാലന്റ് ടെസ്റ്റില്‍ അഹമ്മദി ചര്‍ച്ച് ഗോഡ് ഓവറോള്‍ ചാംപ്യൻഷിപ്പ് കരസ്ഥമാക്കി. 30 സഭകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 500ല്‍ പരം മത്സരാഥികള്‍ പങ്കെടുത്ത ടാലന്റ് ടെസ്റ്റില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സെന്റ് പീറ്റേഴ്‌സ് സിഎസ്ഐ ചര്‍ച്ചും സെന്റ് തോമസ് ഇവാന്‍ജെലിക്കല്‍ ചര്‍ച്ചും കരസ്ഥമാക്കി. നാഷനല്‍ ഇവാന്‍ജലിക്കലിൽ നടന്ന പൊതുസമ്മേളനം അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്റ്റിക് സൂപ്രണ്ട് റവ. ടി. ജെ. സാമുവല്‍ ഉദ്ഘാടനം ചെയ്തു. കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ 'പ്രതിഭാ സംഗമം' പ്രകാശനം ചെയ്തു.

15 വ്യത്യസ്ത വേദികളിലായി നടന്ന 20ൽ പരം മത്സരങ്ങള്‍ വീക്ഷിക്കാൻ ആയിരത്തില്‍പരം കാണികൾ എത്തി. കെടിഎംസിസി പ്രസിഡന്റ് വിനോദ് കുര്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തിൽ പ്രേംകുമാര്‍ സമ്മാനദാനംനിര്‍വഹിച്ചു. കണ്‍വീനർ അജോഷ് മാത്യു, കോഓർഡിനേറ്റർ ഷിബു വി. സാം തുടങ്ങി നൂറില്‍പരം കമ്മിറ്റി അംഗങ്ങള്‍ ടാലന്റ് ടെസ്റ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

English Summary:

KTMCC Talent Test: Ahmadi Church of God