സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് പ്രതിരോധ മന്ത്രാലയം എയർഫോഴ്സ് ഷോകളുടെ തീയതി പ്രഖ്യാപിച്ചു
ജിദ്ദ ∙ സൗദി 94-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രതിരോധ മന്ത്രാലയം എയർഫോഴ്സ് ഷോകളുടെ തീയതികളും സ്ഥലങ്ങളും പ്രഖ്യാപിച്ചു.
ജിദ്ദ ∙ സൗദി 94-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രതിരോധ മന്ത്രാലയം എയർഫോഴ്സ് ഷോകളുടെ തീയതികളും സ്ഥലങ്ങളും പ്രഖ്യാപിച്ചു.
ജിദ്ദ ∙ സൗദി 94-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രതിരോധ മന്ത്രാലയം എയർഫോഴ്സ് ഷോകളുടെ തീയതികളും സ്ഥലങ്ങളും പ്രഖ്യാപിച്ചു.
ജിദ്ദ ∙ 94-ാമത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് പ്രതിരോധ മന്ത്രാലയം എയർഫോഴ്സ് ഷോകളുടെ തീയതികളും സ്ഥലങ്ങളും പ്രഖ്യാപിച്ചു. ആകാശം വർണ്ണാഭമാക്കാൻ 17 നഗരങ്ങളിൽ വ്യോമസേനാ പ്രദർശനം നടത്തുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു. വ്യോമാഭ്യാസ പ്രകടനങ്ങൾക്ക് പുറമെ കപ്പലുകളും ബോട്ടുകളും ഉപയോഗിച്ച് സമുദ്ര പ്രകടനങ്ങളും പ്രതിരോധ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടക്കും.
ടൈഫൂൺ, എഫ്-15 എസ്, എഫ്-15 സി, എഫ്-17 വിമാനങ്ങലായിരിക്കും വ്യോമാഭ്യാസ പ്രകടനങ്ങൾക്ക് ഉപയോഗിക്കുക. കൂടാതെ സൗദി ഫാൽക്കൺസ് ടീമിന്റെ അഭ്യാസ പ്രകടനങ്ങളുമുണ്ടാകും. ഇതിനു പുറമെ സൈനിക പരേഡുകൾ, ബൈക്ക് പരേഡുകൾ, ആയുധങ്ങളുടെയും സൈനിക ഉപകരണങ്ങളുടെയും പ്രദർശനങ്ങൾ എന്നിവയും പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കും.
നഗരങ്ങളും സമയവും
സെപ്റ്റംബർ 18: വൈകീട്ട് 04:30 ഖഫ്ജി കോർണിഷ്, വൈകീട്ട് 5.05 ന് ജുബൈലിലെ അൽഫനാതീർ കോർണിഷ്,
സെപ്റ്റംബർ 19: വൈകീട്ട് നാലരക്ക് അൽഹസ കിങ് അബ്‌ദുല്ല പരിസ്ഥിതി പാർക്കിലെ കിങ് അബ്‌ദുല്ല റോഡിൽ, വൈകീട്ട് അഞ്ചിന് ദമാമിൽ ഈസ്റ്റ് കോർണിഷിലും വ്യോമാഭ്യാസ പ്രകടനങ്ങളുണ്ടാകും.
സെപ്റ്റംബർ 18, 19, 20: വൈകീട്ട് അഞ്ചു മണിക്ക് ജിദ്ദയിൽ സീ ഫ്രന്റിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കും.
സെപ്റ്റംബർ 22, 23: റിയാദിൽ അൽഖൈറുവാൻ ഡിസ്ട്രിക്ടിലെ ഉമ്മുഅജാൻ പാർക്കിൽ വൈകീട്ട് നാലരയ്ക്ക് വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കും. വൈകീട്ട് അഞ്ചിന് ഖമീസ് മുശൈത്തിൽ ബോളിവാർഡ്, തൻമിയ, സറാത്ത് ഉബൈദ, അബഹയിൽ കിങ് ഖാലിദ് റോഡ്, അൽഫൻ സ്ട്രീറ്റ്, അൽബാഹയിൽ പ്രിൻസ് മുഹമ്മദ് ബിൻ സഊദ് പാർക്, ഗാബ റഗദാൻ പാർക്, പ്രിൻസ് ഹുസാം ബിൻ സഊദ് പാർക് എന്നിവിടങ്ങളിലും, വൈകീട്ട് അഞ്ചരയ്ക്ക് ജിസാൻ കോർണിഷ്, തബൂക്കിൽ കിങ് ഫൈസൽ റോഡ്, പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ പാർക്ക് എന്നിവിടങ്ങളിലും വ്യോമാഭ്യാസ പ്രകടനങ്ങളുണ്ടാകും.
തായിഫിൽ അൽറുദഫ് പാർക്കിലും അൽശഫയിലും അൽഹദയിലും 22, 23 തീയതികളിൽ വൈകീട്ട് അഞ്ചരയ്ക്കും നജ്റാനിൽ സെപ്റ്റംബർ 24 ന് വൈകീട്ട് അഞ്ചിന് കിങ് അബ്ദുൽ അസീസ് പാർക്കിലും പ്രിൻസ് ജലവി പാർക്കിലും അൽഖർജിൽ കിങ് അബ്ദുൽ അസീസ് പാലസിൽ 24 ന് നാലരക്കും അൽകോബറിൽ സീ ഫ്രന്റിൽ 26, 27 തീയതികളിൽ വൈകീട്ട് നാലരക്കും ഹഫർ അൽബാത്തിനിൽ സെപ്റ്റംബർ 30 ന് വൈകീട്ട് നാലരക്ക് ഹലാ മാളിനു സമീപവും അൽജൗഫിൽ സകാക്ക പാർക്കിൽ ഒക്ടോബർ രണ്ടിന് വൈകീട്ട് നാലരക്കും വ്യോമാഭ്യാസ പ്രകടനവും നടക്കും.