ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സഹായത്തോടെ ആരോഗ്യ ഇൻഷുറൻസ്: ‘ബുഷ്റ’യുമായി സൗദി
റിയാദ്∙ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഡിജിറ്റൽ അസിസ്റ്റന്‍റ് "ബുഷ്റ" അവതരിപ്പിച്ച് ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ. ഇതിലൂടെ ഗുണഭോക്താക്കൾക്ക് വെബ്‌സൈറ്റ്, ആപ്പ്, വാട്ട്‌സ്ആപ്പ് എന്നിവയിലൂടെ ആരോഗ്യ ഇൻഷുറൻസ് 24 മണിക്കൂറും ഇന്‍ററാക്ടീവ് സേവനങ്ങൾ ലഭ്യമാകും. എപ്പോൾ

റിയാദ്∙ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഡിജിറ്റൽ അസിസ്റ്റന്‍റ് "ബുഷ്റ" അവതരിപ്പിച്ച് ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ. ഇതിലൂടെ ഗുണഭോക്താക്കൾക്ക് വെബ്‌സൈറ്റ്, ആപ്പ്, വാട്ട്‌സ്ആപ്പ് എന്നിവയിലൂടെ ആരോഗ്യ ഇൻഷുറൻസ് 24 മണിക്കൂറും ഇന്‍ററാക്ടീവ് സേവനങ്ങൾ ലഭ്യമാകും. എപ്പോൾ വേണമെങ്കിലും എവിടെ നിന്നും ആരോഗ്യ ഇൻഷുറൻസ് കൗൺസിലുമായി ഗുണഭോക്താക്കൾക്ക് ഇതിലൂടെ സംവദിക്കാം.
ഉയർന്ന നിലവാരവും കാര്യക്ഷമതയും ഉള്ള പ്രവർത്തനത്തിലൂടെ ഗുണഭോക്താക്കൾക്ക് എല്ലാ സേവനങ്ങളും എളുപ്പത്തിലും സൗകര്യപൂർവ്വം ലഭ്യമാകുന്നതിനാണ് ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ ലക്ഷ്യമിടുന്നത്. പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാനുള്ള കൗൺസിലിന്‍റെ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ആരോഗ്യ ഇൻഷുറൻസ് കൗൺസിലിന്‍റെ ഔദ്യോഗിക വക്താവും കമ്മ്യൂണിക്കേഷൻ ആൻഡ് എക്‌സലൻസ് ഇൻ കസ്റ്റമർ സർവീസ് ഡയറക്‌ടറുമായ ഇമാൻ അൽ താരിഖി പറഞ്ഞു.