റിയാദ് ∙ നാടും നഗരവും താണ്ടി,വഴിയോരങ്ങളിൽ കാത്തു നിന്ന ആരാധകരുടെ കൌതുക സ്നേഹചിത്രങ്ങളിൽ ഇടംപിടിച്ച് സൗദിയ എയർലൈൻസിന്റെ വിമാനങ്ങളുടെ കര യാത്ര റിയാദിലെത്തി.

റിയാദ് ∙ നാടും നഗരവും താണ്ടി,വഴിയോരങ്ങളിൽ കാത്തു നിന്ന ആരാധകരുടെ കൌതുക സ്നേഹചിത്രങ്ങളിൽ ഇടംപിടിച്ച് സൗദിയ എയർലൈൻസിന്റെ വിമാനങ്ങളുടെ കര യാത്ര റിയാദിലെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ നാടും നഗരവും താണ്ടി,വഴിയോരങ്ങളിൽ കാത്തു നിന്ന ആരാധകരുടെ കൌതുക സ്നേഹചിത്രങ്ങളിൽ ഇടംപിടിച്ച് സൗദിയ എയർലൈൻസിന്റെ വിമാനങ്ങളുടെ കര യാത്ര റിയാദിലെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ നാടും നഗരവും താണ്ടി, വഴിയോരങ്ങളിൽ കാത്തു നിന്ന ആരാധകരുടെ കൗതുക സ്നേഹചിത്രങ്ങളിൽ ഇടംപിടിച്ച് സൗദി എയർലൈൻസിന്റെ വിമാനങ്ങളുടെ കര യാത്ര റിയാദിലെത്തി. ഇന്ന് കാലത്തോടെ 3 വിമാനങ്ങളാണ് ലക്ഷ്യസ്ഥാനമായ റിയാദിലെ ബോളീവാർഡ് റൺവേയുടെ ഭാഗമാവാൻ എത്തിച്ചേർന്നത്.

Image Credit: X/@Turki_alalshikh

ഒക്ടോബർ 12 മുതൽ ആരംഭിക്കുന്ന റിയാദ് സീസൺ ആഘോഷ മേളയിൽ പങ്കെടുക്കാൻ എത്തിച്ചേരുന്നവർക്കായി പുത്തൻ കാഴ്ചയും അനുഭവവും സമ്മാനിക്കാനാണ് പഴയ വിമാനങ്ങൾ ഇവിടെ എത്തിച്ചത്. രാജ്യ തലസ്ഥാനമായ റിയാദിലേക്ക് കടന്നതു മുതൽ ബോളിവാർഡ് റൺവേ ഏരിയ വരെ ലൂസിഡ് ഇലക്ട്രിക് കാറുകളുടെയും പൊലീസിന്റെയും അകമ്പടിയായിരുന്നു വിമാനത്തിന്.

ADVERTISEMENT

പത്ത് ദിവസങ്ങൾക്ക് മുൻപാണ് 1000 കിലോമീറ്ററോളം നീണ്ട വിമാനത്തിന്റെ 'കരയാത്ര' ജിദ്ദയിൽ നിന്നും ആരംഭിച്ചത്. പ്രത്യേകം തയാറാക്കിയ പടുകൂറ്റൻ ട്രെയിലറുകളിലാണ് വിമാനങ്ങൾ കയറ്റിയത്. ചിറകുകളും വാൽ ഭാഗവുമൊക്കെ ഇതിനായുളള  വിദഗ്ധസംഘം അഴിച്ചു മാറ്റി അവയും പ്രത്യേകം ട്രെയിലറുകളിലാണ് എത്തിച്ചത്. 

Image Credit: X/@Turki_alalshikh

വിമാനങ്ങളുടെ കരയാത്രയെ കൂടുതൽ ജനകീയ ശ്രദ്ധയിലെത്തിക്കുന്നതിനായി  സ്വദേശികൾക്കായി സംഘടപ്പിച്ച ഫൊട്ടോ മത്സരത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. 

ADVERTISEMENT

പ്രായഭേദമന്യേയാണ് ഓരോരുത്തരും വിമാനത്തിനൊപ്പം  ചിത്രമെടുത്തും  വിഡിയോ ചിത്രീകരിച്ചും സംഭവം ആഘോഷിച്ചത്. ഫൊട്ടോ മത്സരത്തിൽ വിജയിക്കുന്നവർക്ക്  ആഡംബര കാറുകളാണ് സമ്മാനം.  ഇതുവരെ ഒൻപതി പേരാണ് സമ്മാനം കരസ്ഥമാക്കിയിരിക്കുന്നത്. 

ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയും സൗദി എയർലൈൻസും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി റിയാദ് സീസണിന്റെ അഞ്ചാം എഡിഷനിൽ പുതുതായി സൃഷ്ടിച്ച ബൊളേവാർഡ് റൺവേ ഏരിയയുടെ പ്രവർത്തനങ്ങളിൽ വിമാനങ്ങൾ ഉപയോഗിക്കുമെന്ന് അതോറിറ്റി ചെയർമാൻ തുർക്കി അൽ-ഷെയ്ഖ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ADVERTISEMENT

ബോളിവാർഡിലെ റൺവേയിൽ എത്തിക്കുന്ന വിമാനങ്ങൾക്കുള്ളിൽ  റസ്റ്റോറന്റുകളും ഷോപ്പിങ് കേന്ദ്രങ്ങളുമൊക്കയായാണ് രൂപം കൊടുത്തിട്ടുള്ളത്. ഇതുവഴി ഇത്തവണത്തെ റിയാദ് സീസണിന്റെ ആകർഷണീയതയും സന്ദർശകരുടെ എണ്ണവും വർധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

English Summary:

Saudia plane arrived in Riyadh