ഓണാഘോഷം വിവിധ രാജ്യക്കാരുടെ സംഗമം കൊണ്ട് ശ്രദ്ധേയമായി
ദുബായ് ∙ പ്രമുഖ ധനവിനിമയമായ സ്ഥാപനമായ അൽ ഫർദാൻ എക്സ്ചേഞ്ചിന്റെ ഓണാഘോഷം വിവിധ രാജ്യക്കാരുടെ സംഗമം കൊണ്ട് ശ്രദ്ധേയമായി.

ദുബായ് ∙ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ ഫർദാൻ എക്സ്ചേഞ്ചിന്റെ ഓണാഘോഷം വിവിധ രാജ്യക്കാരുടെ സംഗമം കൊണ്ട് ശ്രദ്ധേയമായി. അൽ ഫർദാൻ എക്സ്ചേഞ്ച് കോർപറേറ്റ് ഓഫിസിൽ നടന്ന ആഘോഷത്തിന് ചെണ്ടമേളവും പുലിക്കളിയുമൊക്കെ ആവേശം പകർന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. അൽ ഫർദാൻ എക്സ്ചേഞ്ച് സിഇഒ ഹസൻ ഫർദാൻ അൽ ഫർദാൻ, നടിയും അവതാരകയുമായ നൈല ഉഷ എന്നിവർ ഓണാഘോഷത്തിൽ പങ്കെടുത്തു.
മലയാളികൾ യുഎഇയുടെ സാംസ്‌കാരിക, സാമ്പത്തിക മേഖലകൾക്ക് കരുത്തേകുന്നവരാണെന്നും അതുകൊണ്ടു തന്നെ ഓണം പോലുള്ള ആഘോഷ പരിപാടികൾ ഒരുക്കുന്നതിൽ അഭിമാനമുണ്ടെന്നും ഹസൻ ഫർദാൻ അൽ ഫർദാൻ വ്യക്തമാക്കി. യുഎഇയിലുടനീളം അൽ ഫർദാൻ എക്സ്ചേഞ്ചുകളിൽ പൂക്കള മത്സരം ഉൾപ്പെടെ വിവിധ ആഘോഷ പരിപാടികളും അരങ്ങേറി.