റിയാദ് ∙ കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മിന - കേളി സോക്കർ 2024 സീസൺ 2 ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 19 ന് തുടക്കം കുറിക്കും.

റിയാദ് ∙ കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മിന - കേളി സോക്കർ 2024 സീസൺ 2 ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 19 ന് തുടക്കം കുറിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ വ്യാഴാഴ്ച്ചകളിലും രാത്രി 11.30ന് ആരംഭിക്കുന്ന മത്സരങ്ങൾ അൽഖർജിലെ യമാമ ഗ്രൗണ്ടിലാണ് അരങ്ങേറുന്നത്. മത്സരം ഒക്ടോബർ 10 വരെ നീണ്ടുനിൽക്കും. ആദ്യ മത്സരത്തിൽ ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ എഫ്‌സി റിയാദ് - ഫുട്ബോൾ ഫ്രണ്ട്സ് അൽഖർജുമായി ഏറ്റുമുട്ടും.

ADVERTISEMENT

രാത്രി 11 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകൾ കേളി കേന്ദ്ര പ്രസിഡന്റ് സെബിൻ ഇക്ബാൽ ഉദ്ഘാടനം ചെയ്യും.  പതിനാല് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നോകൗട് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരം നാല് ആഴ്ച നീണ്ടു നിൽക്കും. ഒരു ദിവസം നാല് മത്സരങ്ങൾ വീതമാണ് നടക്കുക. ഒക്ടോബർ 10ന് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും. റിയാദ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷനിലെ റഫറി പാനൽ കളി നിയന്ത്രിക്കും. വിജയികൾക്കുള്ള പ്രൈസ് മണി മിന മാർട്ട് അൽഖർജും റണ്ണേഴ്‌സ് പ്രൈസ് മണി റൗള ഫാമിലി റസ്റ്ററന്‍റും, വിന്നേഴ്സ്, റണ്ണേഴ്‌സ് കപ്പുകൾ മുംതാസ് റസ്റ്ററന്‍റുമാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. 

ചെയർമാൻ അബ്ദുൽ കലാം കൺവീനർ റാഷിദ് അലി ചെമ്മാട്, മുക്താർ, മൻസൂർ ഉമ്മർ എന്നീ വൈസ് ചെയർമാൻമാർ അബ്ദുൾ സമദ്, വേണുഗോപാൽ എന്നിവർ എന്നീ ജോയന്റ് കൺവീനർമാർ, സാമ്പത്തിക കമ്മിറ്റി കൺവീനർ ജയൻ പെരുനാട്, പബ്ലിസിറ്റി കൺവീനർ രാമകൃഷ്ണൻ കൂവോട് എന്നിവരടങ്ങുന്ന 51 അംഗ സംഘാടകസമിതി മത്സരങ്ങളുടെ നടത്തിപ്പിനായി രൂപീകരിച്ചിട്ടുണ്ട്.

English Summary:

Mina - Keli Soccer 2024 Season 2 Football Tournament on September 19th