ഒമാനിൽ റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു; നാട്ടിൽ പോകാനുള്ള ശ്രമത്തിനിടെ അപകടം
മസ്‌കത്ത് ∙ സഹം റദ്ദയിലെ മുജാരിഫിൽ വച്ച് റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ചു പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി അന്തരിച്ചു. കരിക്കുളം കുറ്റിയിൽ വീട്ടിൽ മുരളി (54) ആണ് മരിച്ചത്. 16 വർഷമായി ഒമാനിൽ ജോലി ചെയ്യുന്ന മുരളി നാട്ടിൽ പോയി വന്നിട്ട് ഏഴ് വർഷമായി. നാട്ടിൽ പോകാനുള്ള

മസ്‌കത്ത് ∙ സഹം റദ്ദയിലെ മുജാരിഫിൽ വച്ച് റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ചു പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി അന്തരിച്ചു. കരിക്കുളം കുറ്റിയിൽ വീട്ടിൽ മുരളി (54) ആണ് മരിച്ചത്. 16 വർഷമായി ഒമാനിൽ ജോലി ചെയ്യുന്ന മുരളി നാട്ടിൽ പോയി വന്നിട്ട് ഏഴ് വർഷമായി. നാട്ടിൽ പോകാനുള്ള ശ്രമത്തിനിടയിലാണ് മരണം.
വീസ കാലാവധി അവസാനിച്ചിട്ടും പുതുക്കാൻ കഴിയാതെ വന്നത് നാട്ടിൽ പോകാൻ തടസ്സമാവുകയായിരുന്നു. നിർമാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന മുരളി ആരോഗ്യ പ്രശനങ്ങളെ തുടർന്ന് നാട്ടിലേക്ക് പോകാനുള്ള നിയമ നടപടികൾ പൂർത്തീകരിച്ചുവരികയായിരുന്നു. കൈരളി പ്രവർത്തകരുടെ ശ്രമഫലമായി ഇന്ത്യൻ എംബസിയിൽനിന്നും ഒമാൻ തൊഴിൽ മന്ത്രാലയത്തിൽ നിന്നും അനുബന്ധ വകുപ്പിലും അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കാനിരിക്കെയാണ് മരണം.
പിതാവ്: അയ്യപ്പൻ. മാതാവ്: ശാരദ. ഭാര്യ: രാധാമണി. മക്കൾ: ദിയ, നിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കൈരളി പ്രവര്‍ത്തകര്‍ അറിയിച്ചു.