കൂടുതൽ കാഴ്ചകളുമായി സഫാരി പാർക്ക് 23 മുതൽ
ഷാർജ ∙ നാലാമത് സീസണിലേക്കു സന്ദർശകരെ സ്വാഗതം ചെയ്ത് ഷാർജ സഫാരി പാർക്ക് ഈ മാസം 23ന് തുറക്കും.
ഷാർജ ∙ നാലാമത് സീസണിലേക്കു സന്ദർശകരെ സ്വാഗതം ചെയ്ത് ഷാർജ സഫാരി പാർക്ക് ഈ മാസം 23ന് തുറക്കും.
ഷാർജ ∙ നാലാമത് സീസണിലേക്കു സന്ദർശകരെ സ്വാഗതം ചെയ്ത് ഷാർജ സഫാരി പാർക്ക് ഈ മാസം 23ന് തുറക്കും.
ഷാർജ ∙ നാലാമത് സീസണിലേക്കു സന്ദർശകരെ സ്വാഗതം ചെയ്ത് ഷാർജ സഫാരി പാർക്ക് ഈ മാസം 23ന് തുറക്കും. ആഫ്രിക്കയ്ക്കു പുറത്തുള്ള ഏറ്റവും വലിയ സഫാരി പാർക്കാണിതെന്ന് പരിസ്ഥിതി, സംരക്ഷിത മേഖലാ അതോറിറ്റി അറിയിച്ചു. വന്യമൃഗ സംരക്ഷണത്തിന്റെ പ്രാധാന്യം സന്ദർശകരെ ബോധ്യപ്പെടുത്തും വിധമാണ് പുതിയ സീസൺ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അതോറിറ്റി അധ്യക്ഷ ഹനാ സെയ്ഫ് അൽ സുവൈദി പറഞ്ഞു.
ആഫ്രിക്കൻ മൃഗങ്ങളുടെയും പക്ഷികളുടെയും വേറിട്ട പ്രദർശനമാണ് ഷാർജ സഫാരിയെ വ്യത്യസ്തമാക്കുന്നത്. കൂടാതെ ഉരഗങ്ങൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തി വന്യജീവി ശേഖരം വിപുലീകരിച്ചിട്ടുണ്ട്. പക്ഷികളും മൃഗങ്ങളുമായി പാർക്കിൽ ജനിച്ച മുന്നൂറിലേറെ നവാഗതരാണ് ഇത്തവണത്തെ പ്രത്യേകത. വന്യജീവികൾ അവയുടെ തനത് ആവാസ വ്യവസ്ഥയിലാണ് വളരുന്നത് എന്നതിന്റെ തെളിവ് കൂടിയാണിത്.
തണ്ണീർത്തടങ്ങൾ, താഴ്‌വരകൾ വെള്ളച്ചാട്ടങ്ങൾ, പർവതനിരകൾ എന്നിവയിലൂടെയുള്ള യാത്ര വ്യത്യസ്ത അനുഭൂതി പകരും. അൽദൈദിലെ അൽ ബ്രിഡി നാച്വറൽ റിസർവിനുള്ളിൽ 8 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ സഹേൽ, നൈഗർ വാലി, സാവന്ന എന്നിങ്ങനെ ആഫ്രിക്കയിലെ 12 പ്രദേശങ്ങളുടെ മാതൃകയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. സിംഹം, ആന, ജിറാഫ് തുടങ്ങിയ മൃഗങ്ങൾക്കൊപ്പം വംശനാശ ഭീഷണി നേരിടുന്ന 120 ഇനങ്ങളിൽപെട്ട 50,000 മൃഗങ്ങളെ അടുത്ത് കാണാം.
സന്ദർശകർക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് മൃഗങ്ങളുമായി ഇടപഴകാനും അവയ്ക്ക് തീറ്റ കൊടുക്കാനും ജീവിത രീതി മനസ്സിലാക്കാനും അവസരമുണ്ട്. വിദ്യാഭ്യാസ ടൂർ, അനിമൽ ഷോ, ശിൽപശാല എന്നിവയുമുണ്ടാകും.
പ്രവൃത്തി സമയം
രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ
ടിക്കറ്റ് നിരക്ക്
മുതിർന്നവർക്ക് 40, കുട്ടികൾക്ക് 15, കൂടാതെ ഗോൾഡ്, സിൽവർ, ബ്രോൺസ് പാക്കേജുകളും.