ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർക്ക് 22 ലക്ഷം രൂപ വീതം സമ്മാനം
അബുദാബി ∙ രണ്ട് ഇന്ത്യക്കാർക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 22 ലക്ഷം രൂപ (100,000 ദിർഹം) വീതം സമ്മാനം ലഭിച്ചു. ലബനന്‍ സ്വദേശിയാണ് സമ്മാനം ലഭിച്ച മൂന്നാമൻ. തമിഴ്നാട് സ്വദേശികളായ അസാന, ബഷീർ എന്നിവർക്കും ലബനന്‍ സ്വദേശി ഫുആദ് ഖലീഫെ എന്നയാൾക്കുമാണ് സമ്മാനം ലഭിച്ചത്. രണ്ട്

അബുദാബി ∙ രണ്ട് ഇന്ത്യക്കാർക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 22 ലക്ഷം രൂപ (100,000 ദിർഹം) വീതം സമ്മാനം ലഭിച്ചു. ലബനന്‍ സ്വദേശിയാണ് സമ്മാനം ലഭിച്ച മൂന്നാമൻ. തമിഴ്നാട് സ്വദേശികളായ അസാന, ബഷീർ എന്നിവർക്കും ലബനന്‍ സ്വദേശി ഫുആദ് ഖലീഫെ എന്നയാൾക്കുമാണ് സമ്മാനം ലഭിച്ചത്. രണ്ട് ദശാബ്ദങ്ങളായി ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം നടത്തിവരുന്ന അസാന (60) അബുദാബിയിലാണ് ജോലി ചെയ്യുന്നത്.
'ഇത്രയും കാലം ടിക്കറ്റെടുത്തെങ്കിലും സമ്മാനം ലഭിക്കാത്തതിൽ നിരാശയുണ്ടായിരുന്നു. ഇപ്പോൾ സന്തോഷമായി – അസാന പറയുന്നു. മകന്റെ വിദ്യാഭ്യാസത്തിനാണ് പണം ചെലവഴിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. 20 സുഹൃത്തുക്കളോടൊപ്പമാണ് ബഷീർ (44) നറുക്കെടുപ്പിൽ പങ്കെടുത്തത്. കഴിഞ്ഞ കുറച്ചു വർഷമായി ഇവർ ഭാഗ്യപരീക്ഷണം നടത്തിവരികയാണ്. ദുബായിൽ സെയിൽസ്മാനായ ബഷീർ 2004ലാണ് യുഎഇയിലെത്തിയത്. ലബനനിലെ ബെയ്റൂത്ത് സ്വദേശിയായ ഫുആദ് ഖലീഫെ (51) 2014ലാണ് യുഎഇയിലെത്തിയത്. അഗ്നികൾചറൽ എൻജിനീയറായ ഇദ്ദേഹം സ്വന്തമായി ബിസിനസ് നടത്തിവരികയാണ്.