ADVERTISEMENT

അബുദാബി ∙ ഇത്തിഹാദ് എയർവേസ് ഇന്ത്യയിലേക്കുള്ള സർവീസിൻ്റെ 20–ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി 20 ശതമാനം വരെ നിരക്കിളവുകൾ പ്രഖ്യാപിച്ചു. ഇത്തിഹാദ് ഡോട് കോം (etihad.com) വഴി ബുക്ക് ചെയ്യുമ്പോൾ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്ക് കിഴിവ് ബാധകമാകും. ഒക്‌ടോബർ 1 മുതൽ 2025 മാർച്ച് 15 വരെയുള്ള യാത്രയ്‌ക്കായി ഇന്നു (19) മുതൽ 21 വരെയാണ് വിൽപന നടക്കുന്നത്. ഇത്തിഹാദ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിലേക്ക്  ഈ മാസം 26-ന് ഫ്ലൈറ്റുകൾ ആരംഭിക്കും. തുടർന്ന് ഡിസംബർ 1-ന് ന്യൂഡൽഹിയിലേക്കും.

ഇന്ത്യ ഇത്തിഹാദിന് തന്ത്രപരമായി പ്രധാനപ്പെട്ട ഒരു വിപണിയാണെന്നും ഈ അവിശ്വസനീയമായ രാജ്യത്തേയ്ക്ക് പറക്കാൻ തുടങ്ങിയതിൻ്റെ 20 വർഷം ആഘോഷിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും ഇത്തിഹാദ് എയർവേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അൻ്റൊണാൾഡോ നെവ്സ് പറഞ്ഞു. 2004-ൽ ഇത്തിഹാദ് മുംബൈയിലേയ്ക്ക് ഫ്ലൈറ്റുകൾ ആരംഭിച്ചപ്പോൾ ഇത് കമ്പനിയുടെ എട്ടാമത്തെ ആഗോള ലക്ഷ്യസ്ഥാനമായിരുന്നു.

Image Credit: WAM
Image Credit: WAM

അതിനുശേഷം 2030-നകം 125 ലക്ഷ്യസ്ഥാനങ്ങൾ സ്വന്തമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി 80 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച്ചു കഴിഞ്ഞു. ഈ വർഷം, ഇന്ത്യയിലുടനീളമുള്ള 11 ഗേറ്റ്‌വേകളിൽ നിന്ന് ഇന്ത്യൻ യാത്രക്കാർക്ക് കൂടുതൽ ഫ്ലൈറ്റ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ഇത് ഇത്തിഹാദിനെ മിഡിൽ ഈസ്റ്റ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യൻ യാത്രക്കാർക്ക് കണക്റ്റിവിറ്റി നൽകുന്ന മുൻനിര എയർലൈനാക്കി മാറ്റുന്നു.  ഈ വർഷമാദ്യം തിരുവനന്തപുരം, കോഴിക്കോട്, ജയ്പൂർ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചതിനെത്തുടർന്ന് ഇത്തിഹാദ് നിലവിൽ ഇന്ത്യയിലെ 11 ഗേറ്റ്‌വേകളിലേക്ക് പറക്കുന്നു.

അഹമ്മദാബാദ്, ബെംഗ്ലുരു, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് അധിക ഫ്ലൈറ്റ് ഫ്രീക്വൻസികൾ സഹിതം ഇത്തിഹാദ് ഈ വർഷം അബുദാബിക്കും ഇന്ത്യയ്ക്കും ഇടയിലുള്ള സീറ്റ് കപ്പാസിറ്റി വിപുലീകരിച്ചു. കഴിഞ്ഞ വേനൽക്കാലത്തെ അപേക്ഷിച്ച് ഇത്തിഹാദ് ഇപ്പോൾ ഇന്ത്യയിലേക്ക് ആഴ്ചയിൽ 50-ലേറെ അധിക സർവീസുകൾ നടത്തുന്നു. ആഴ്ചയിൽ മൂന്ന് തവണ മുംബൈയ്ക്കും അബുദാബിക്കും ഇടയിൽ എയർബസ് എ380 സർവീസ് ആരംഭിക്കുന്നതോടെ എയർലൈൻ അതിൻ്റെ 20 വർഷത്തെ ആഘോഷങ്ങൾ ആരംഭിക്കും.  

English Summary:

Etihad Airways Announces Up to 20% Off on India Flights for 20th Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com