ഗതാഗത മേഖലയില്‍ പരിഷ്കാരങ്ങളുമായ് കുവൈത്ത്
താഗത മേഖലയില്‍ സമൂലമായ പരിഷ്‌കാരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് നടപ്പാക്കിയത്.
താഗത മേഖലയില്‍ സമൂലമായ പരിഷ്‌കാരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് നടപ്പാക്കിയത്.
താഗത മേഖലയില്‍ സമൂലമായ പരിഷ്‌കാരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് നടപ്പാക്കിയത്.
കുവൈത്ത്‌സിറ്റി ∙ ഗതാഗത മേഖലയില്‍ സമൂലമായ പരിഷ്‌കാരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് നടപ്പാക്കിയത്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഗതാഗത രംഗത്ത് ആഭ്യന്തര-വാണിജ്യ മന്ത്രാലയങ്ങളാണ് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ പിഴയും ജയില്‍ വാസവും
അനാവശ്യമായി താമസസ്ഥലങ്ങളില്‍ വാഹനത്തിന്റെ ഹോണ്‍ മുഴക്കിയാല്‍ ഗതാഗത നിയമലംഘനമായി കണ്ടെത്തി പിഴയും നിയമനടപടിയ്ക്ക് വിധേയമാക്കുമെന്നും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രാഫിക് അവയര്‍നസ് അസിസ്റ്റന്റ് ഡയറക്ടര്‍ ലെഫ്റ്റ്‌നന്റ് കേണല്‍ അബ്ദുള്ള ബുഹസ്സന്‍ വ്യക്തമാക്കി. 25 ദിനാറാകും പിഴ. കോടതിയിലേക്ക് കേസ് കൈമാറും.
കൂടാതെ, ട്രാഫിക് പോയിന്റ് സിസ്റ്റത്തില്‍ ഒരു പോയിന്റും ഉള്‍പ്പെടുത്തും. അപകടം, അതിനെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ തുടങ്ങിയ അടിയന്തര കാര്യങ്ങള്‍ക്ക് ഹോണ്‍ മുഴക്കാം. അല്ലാതെ,തങ്ങളിലേക്ക് ശ്രദ്ധയാകര്‍ശിക്കാനോ, മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന തരത്തില്‍ ഹോണ്‍ മുഴക്കിയാല്‍ പിഴ വരും. വാഹനത്തില്‍ നിന്ന് ശല്യപ്പെടുത്തുന്ന ശബ്ദങ്ങളോ അലാറം പോലുള്ളവ ഘടിപ്പിച്ചവരുടെ കേസുകള്‍ കോടതി വഴി ജയില്‍ ശിക്ഷ നല്‍കുമെന്നുമാണ് ലെഫ്റ്റനന്റ് കേണലിന്റെ മുന്നറിയിപ്പ്.
270 നിരീക്ഷണ ക്യാമറകള്‍
ഗതാഗതക്കുരുക്ക് നിരീക്ഷിക്കുന്നതിനും അപകടങ്ങളും, വാഹനങ്ങള്‍ കേടുപാടുകള്‍ സംഭവിച്ച് റോഡില്‍ കിടക്കുന്നത് കണ്ടെത്താനുമായി 270 ക്യാമറകള്‍ കൂടി പുതുതായി സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലും അമ്പതിനായിരത്തിലധികം ഗതാഗത-നിയമ ലംഘനങ്ങളാണ് ട്രാഫിക് അധികൃതര്‍ പിടികൂടിയത്.
സാഹേല്‍ ആപ്പ് വഴി വാഹനകൈമാറ്റം
ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സാഹേല്‍ ആപ്പ് വഴി വാഹനകൈമാറ്റം ഈ മാസം ആദ്യ വാരം തന്നെ പ്രാബല്യത്തില്‍ വന്നിരുന്നു. ട്രാഫിക് അഫയേഴ്സ് ആന്‍ഡ് ഓപ്പറേഷന്‍സ്, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍, ഇന്‍ഷുറന്‍സ് റെഗുലേറ്ററി യൂണിറ്റ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചുള്ള പദ്ധതിയാണിത്. സ്വകാര്യ കാറുകള്‍, മോട്ടോര്‍സൈക്കിളുകള്‍ എന്നീ വിഭാഗകാര്‍ക്ക് മാത്രമാണ് ആപ്പ് വഴി വാഹനകൈമാറ്റമുള്ളത്. കമ്പനികളുടെ പേരിലുള്ള വാഹനകൈമാറ്റം ഉടന്‍തന്നെ, ആപ്പില്‍ ഉള്‍പ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.
വാഹനകൈമാറ്റ സാമ്പത്തിക ഇടപാടുകള്‍ ബാങ്കുകള്‍ വഴി ആക്കിയിട്ടുണ്ട്. അടുത്ത മാസം ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പണമിടപാടുകള്‍ ബാങ്ക് വഴിയാക്കുമ്പോള്‍ അധികൃതര്‍ക്ക് ഫണ്ടുകളുടെ വരവ്-ചെലവ് എളുപ്പത്തില്‍ പരിശോധിക്കാന്‍ സാധിക്കും. അതിലൂടെ അവയുടെ ഉറവിടങ്ങള്‍ പരിശോധിക്കാനും ഇടപാടുകള്‍ നിയമപരമാണെന്ന് ഉറപ്പാക്കാനും സാധിക്കും. തീരുമാനം കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനാണെന്നും മന്ത്രാലയം അറിയിച്ചു.