അജ്മാൻ ∙ ഇതാദ്യമായി ദുബായിലുള്ള എഴുത്തുകാരും സംഗീത സംവിധായകരും ചിട്ടപ്പെടുത്തിയ മുപ്പതോളം ഗാനങ്ങളുടെ സംഗീത-നൃത്ത അവതരണം രാഗോത്സവം എന്ന പേരിൽ അരങ്ങേറുന്നു. സെപ്റ്റംബർ 28ന് വൈകീട്ട് 6 മണിയ്ക്ക് അജ്‌മാൻ ക്രൗൺ പാലസ് ഹോട്ടലിൽവെച്ചാണ് പരിപാടി നടക്കുക. പാലക്കാട്‌ പ്രവാസി സെന്ററിന്റെ ബാനറിൽ അരങ്ങേറുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാൻ ∙ ദുബായിലുള്ള എഴുത്തുകാരും സംഗീത സംവിധായകരും ചിട്ടപ്പെടുത്തിയ മുപ്പതോളം ഗാനങ്ങളുടെ സംഗീത-നൃത്ത അവതരണം രാഗോത്സവം എന്ന പേരിൽ അരങ്ങേറുന്നു. സെപ്റ്റംബർ 28ന് വൈകുന്നേരം 6ന് അജ്‌മാൻ ക്രൗൺ പാലസ് ഹോട്ടലിൽവെച്ചാണ് പരിപാടി. പാലക്കാട്‌ പ്രവാസി സെന്ററിന്റെ ബാനറിൽ അരങ്ങേറുന്ന സംഗീതവിരുന്നിൽ സെന്ററിന്റെ അംഗങ്ങളായ മേതിൽ സതീശൻ, രാജീവ്‌ നായർ പല്ലശേന, ഗോകുൽ മേനോൻ എന്നിവർ ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

യുഎഇയിൽ ദീർഘകാലമായി പ്രവാസജീവിതം നയിക്കുന്ന ഇവർ ഇതിനകം നൂറിലധികം ഗാനങ്ങളാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ശശി വള്ളിക്കാട്, അനു നാഗേന്ദ്രനാഥ്, ചന്ദ്രകുമാർ, പ്രിയ നായർ, ചന്ദ്രലേഖ, മനോജ്‌ ശങ്കർ, ശശി മേനോൻ, മനോജ്‌  കൂളങ്ങാട്ട്, പൂനം, പിങ്കു, ഡോ. രഞ്ജിത്ത്സ വിജയൻ, ത്യൻ, അരുണിമ, ലയ, നിഖിൽ, മേഘാ പിള്ള,  അദ്വൈ, തുടങ്ങിയവർ ഗാനങ്ങൾ അവതരിപ്പിക്കും. തിരഞ്ഞെടുക്കപ്പെട്ട ഗാനങ്ങളുടെ നൃത്താവിഷ്ക്കാരവും ചടങ്ങിൽ അരങ്ങേറും. 

ADVERTISEMENT

മേതിൽ സതീശൻ രചിച്ച് ഗോകുൽ മേനോൻ സംഗീതം നൽകിയ വിജയപ്രകാശ് ആലപിച്ച ഏറ്റവും പുതിയ ആൽബമായ 'സ്വരനിവേദ്യ'ത്തിന്റെ വിഡിയോ പ്രകാശനവും 'രാഗോൽസവ'ത്തിൽ നടക്കുമെന്ന് പരിപാടിയുടെ കോർഡിനേറ്റർമാരായ വിജയപ്രകാശും സംഗീതാ ശ്രീകാന്തും അറിയിച്ചു. പ്രവാസലോകത്തെ പ്രതിഭകളുടെ സർഗ്ഗ സൃഷ്ടികൾക്ക് വേദികൾ ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പരമ്പര പരിപാടിയുടെ ഭാഗമായാണ് രാഗോത്സവം സംഘടിപ്പിക്കുന്നതെന്നു സെന്റർ പ്രസിഡന്റ് കെ കെ പ്രദീപ്‌കുമാറും സെക്രട്ടറി പ്രദീപ്‌ നെന്മാറയും പറഞ്ഞു.

(വാർത്ത: സതീശൻ)

English Summary:

Ragolsavam on September 28 in Ajman