എൻജിൻ മാറ്റി വൈദ്യുതി വാഹനത്തിലേക്ക്: ഓടാനൊരുങ്ങി റീ കാർ
ദുബായ് ∙ പെട്രോൾ, ഡീസൽ വാഹനങ്ങൾ വൈദ്യുതി വാഹനങ്ങളാക്കാൻ സഹായിക്കുന്ന സ്റ്റാർട്ടപ് തുടങ്ങി യുവ മലയാളി വ്യവസായി.
ദുബായ് ∙ പെട്രോൾ, ഡീസൽ വാഹനങ്ങൾ വൈദ്യുതി വാഹനങ്ങളാക്കാൻ സഹായിക്കുന്ന സ്റ്റാർട്ടപ് തുടങ്ങി യുവ മലയാളി വ്യവസായി.
ദുബായ് ∙ പെട്രോൾ, ഡീസൽ വാഹനങ്ങൾ വൈദ്യുതി വാഹനങ്ങളാക്കാൻ സഹായിക്കുന്ന സ്റ്റാർട്ടപ് തുടങ്ങി യുവ മലയാളി വ്യവസായി.
ദുബായ് ∙ പെട്രോൾ, ഡീസൽ വാഹനങ്ങൾ വൈദ്യുതി വാഹനങ്ങളാക്കാൻ സഹായിക്കുന്ന സ്റ്റാർട്ടപ് തുടങ്ങി യുവ മലയാളി വ്യവസായി. ദുബായ് ആസ്ഥാനമായ പീക് മൊബിലിറ്റി എന്ന കമ്പനിയാണ് വൈദ്യുതി വാഹന നിർമാണ– വിപണന മേഖലയുടെ തലവര മാറ്റിയെഴുതുന്ന ആശയം യാഥാർഥ്യമാക്കിയത്. പരിസ്ഥിതി മലിനീകരണത്തെ ചെറുക്കുന്നതു കൂടിയാണ് പുതിയ കമ്പനി.
ദുബായ് ആസ്ഥാനമായ കെഫ് ഹോൾഡിങ്സ് ഉടമ ഫൈസൽ കോട്ടിക്കൊള്ളോന്റെ മകൻ സാക്ക് ഫൈസലാണ് പീക് മൊബിലിറ്റി ആരംഭിച്ചത്. കേരളത്തിലെ ഇരുമ്പ് വ്യവസായ മേഖലയിലെ പ്രമുഖ സ്ഥാപനമായ പികെ സ്റ്റീൽസിന്റെ ഉടമ പി.കെ. അഹമ്മദിന്റെ ചെറുമകനാണ് സാക്ക്. പഴയ ടൊയോട്ട കാംറിയുടെ പെട്രോൾ മോഡൽ വൈദ്യുതിയിലേക്കു മാറ്റിയത് ദുബായിൽ നടക്കുന്ന ഇന്റലിജന്റ് ട്രാൻസ്പോർട്ട് ഉച്ചകോടിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പഴയ വാഹനത്തിനു മാറ്റം വരുത്തുമ്പോൾ പുതിയ ഇലക്ട്രിക് കാർ നിർമിക്കുന്നതിന്റെ പകുതി ചെലവ് മാത്രമേ ഉണ്ടാകൂ.
എൻജിൻ മാറ്റുന്ന വാഹനങ്ങൾ അടുത്ത വർഷം പകുതിയോടെ വിപണിയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റീകാർ.03 എന്ന ബ്രാൻഡ് നാമത്തിലാണ് പുനർനിർമിച്ച കാറുകൾ വിപണിയിൽ എത്തുക. പുതിയ ഇലക്ട്രിക് വാഹനങ്ങൾക്ക് 22.28 ലക്ഷം രൂപ ആകുമ്പോൾ മാറ്റം വരുത്തുന്നവ 16 ലക്ഷം രൂപയ്ക്കു ലഭിക്കും. പഴയ വാഹനത്തിന്റെ ഷാസിയും ബോഡിയും ഉപയോഗിക്കുന്നതിനാൽ ചെലവ് 30% കുറയ്ക്കാനാവും. നിർമാണ സമയത്തിൽ 80% ആണ് ലാഭം. റീ കാറിൽ ഒറ്റ ചാർജിങ്ങിൽ 300 കിലോമീറ്ററാണ് മൈലേജ്. പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന ഫോസിൽ ഇന്ധന വാഹനങ്ങളെ വൈദ്യുതിയിലേക്കു മാറ്റുന്നതിലൂടെ കാർബൺ പുറന്തള്ളുന്നതും കുറയ്ക്കാം.