യുഎഇയിലേക്ക് കൂടുതൽ വിനോദസഞ്ചാര കപ്പലുകൾ
പുതിയ സീസണിൽ സമുദ്ര സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി അബുദാബി. ആഗോള രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ കപ്പലുകൾ വരുംദിവസങ്ങളിൽ അബുദാബിയിൽ എത്തുമെന്ന് അബുദാബി സാംസ്കാരിക, വിനോദ സഞ്ചാരവകുപ്പ് (ഡിസിടി) അറിയിച്ചു.

അബുദാബി ∙ പുതിയ സീസണിൽ സമുദ്ര സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി അബുദാബി. ആഗോള രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ കപ്പലുകൾ വരുംദിവസങ്ങളിൽ അബുദാബിയിൽ എത്തുമെന്ന് അബുദാബി സാംസ്കാരിക, വിനോദ സഞ്ചാരവകുപ്പ് (ഡിസിടി) അറിയിച്ചു. അബുദാബി ക്രൂസ് ടെർമിനലിൽ നിന്ന് തന്നെ സഞ്ചാരികൾക്ക് രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കും.
വിവിധ കേന്ദ്രങ്ങളിലേക്കു പോകാൻ ടൂർ ബസ്, ടാക്സി, സ്വകാര്യ വാഹനങ്ങൾ എന്നിവയും ലഭ്യമാണ്. പുതുതായി ഏർപ്പെടുത്തിയ ക്രൂ പാസ് ഉപയോഗിച്ച് കപ്പൽ ജീവനക്കാർക്കും അബുദാബി ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാമെന്ന് ഡിസിടി വിശദീകരിച്ചു. ഈ പാസ് ഉപയോഗിക്കുന്നവർക്ക് ഭക്ഷണ, പാനീയം ഉൾപ്പെടെ വാങ്ങുന്നതിന് ഇളവുണ്ടെന്നും വ്യക്തമാക്കി.