ബാഗേജിൽ ഈ വസ്തുക്കൾക്ക് നിരോധനം; പുതിയ മാർഗ നിർദേശവുമായ് ഖത്തർ എയർവേയ്സ്
ദോഹ ∙ ലബനനിലെ പേജർ പൊട്ടിത്തെറിച്ചതിനെ തുടർന്ന്, ബെയ്റൂത്ത് വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാർ പേജർ, വാക്കി ടോക്കി ഉപകരണങ്ങൾ കൈവശം വയ്ക്കുന്നത് ഖത്തർ എയർവേസ് നിരോധിച്ചു. യാത്രക്കാരുടെ കൈവശമോ, ഹാൻഡ് ലഗേജിലോ, കാർഗോയിലോ ഇത് അനുവദിക്കില്ലെന്ന് വിമാന കമ്പനി അറിയിച്ചു. ലബനൻ സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ

ദോഹ ∙ ലബനനിലെ പേജർ പൊട്ടിത്തെറിച്ചതിനെ തുടർന്ന്, ബെയ്റൂട്ട് വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാർ പേജർ, വോക്കി ടോക്കി ഉപകരണങ്ങൾ കൈവശം വയ്ക്കുന്നത് ഖത്തർ എയർവേയ്സ് നിരോധിച്ചു. യാത്രക്കാരുടെ കൈവശമോ, ഹാൻഡ് ലഗേജിലോ, കാർഗോയിലോ ഇത് അനുവദിക്കില്ലെന്ന് വിമാന കമ്പനി അറിയിച്ചു.
ലബനൻ സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്നാണ് ഈ വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. റഫീഖ് ഹരിരി ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ഈ നിരോധനം ബാധകമാണ്. മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ ഈ നിരോധനം തുടരുമെന്നും ഖത്തർ എയർവേയ്സ് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച നൂറുകണക്കിനു പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ച് 2 കുട്ടികൾ അടക്കം 12 പേരാണു കൊല്ലപ്പെട്ടത്. പിറ്റേന്നു വോക്കി ടോക്കികൾ പൊട്ടിത്തെറിച്ച് 25 പേരും കൊല്ലപ്പെട്ടു. തെക്കൻ ലബനനിൽ പേജർ, വോക്കി ടോക്കി സ്ഫോടനപരമ്പരയിൽ 2 ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി ഉയർന്നു. പരുക്കേറ്റവർ 3,000 കവിഞ്ഞു. 287 പേരുടെ നില ഗുരുതരമാണ്.