ദോഹ∙ നോർക്ക റൂട്ട്സ് ഡയറക്ടറും ഖത്തറിലെ ദീർഘകാല പ്രവാസിയും ജംബോ ഇലക്‌ട്രോണിക്‌സ് ഡയറക്ടറും സിഇഒയുമായ സി വി റപ്പായിയുടെ ആത്മകഥ ' എ ടെയിൽ ഓഫ് ടു ജേർണീസ് ' പ്രകാശനം ചെയ്തു. ദോഹയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പുസ്തകം പ്രകാശനം നിർവഹിച്ചു. പ്രവാസത്തിന്റെ ചരിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ നോർക്ക റൂട്ട്സ് ഡയറക്ടറും ഖത്തറിലെ ദീർഘകാല പ്രവാസിയും ജംബോ ഇലക്‌ട്രോണിക്‌സ് ഡയറക്ടറും സിഇഒയുമായ   സി വി റപ്പായിയുടെ ആത്മകഥ ' എ ടെയിൽ ഓഫ് ടു ജേർണീസ് ' പ്രകാശനം ചെയ്തു. ദോഹയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ  നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ  വിപുൽ പുസ്തകം പ്രകാശനം നിർവഹിച്ചു. പ്രവാസത്തിന്റെ ചരിത്രം രേഖപ്പെടുത്താൻ ആദ്യകാല പ്രവാസികൾ രചിക്കുന്ന ഇത്തരം പുസ്തകങ്ങൾ സഹായകരമാകുമെന്ന് അംബാസഡർ വിപുൽ പറഞ്ഞു. ‌

പ്രവാസ ലോകത്തെ സമൂഹവുമായി ഇന്ത്യക്കാർ എങ്ങനെ ഇടപഴകി എന്നും അവർക്ക് തദ്ദേശീയരായ സമൂഹങ്ങളിൽ നിന്ന് കിട്ടിയ പിന്തുണയും പ്രോത്സാഹനവും മനസ്സിലാക്കാൻ ഇത്തരം രചനകൾ സഹായകരമാണ്. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ വ്യാപാര വാണിജ്യ സാംസ്കാരിക വിദ്യാഭ്യാസ വളർച്ചകൾ മനസ്സിലാക്കാൻ ഈ പുസ്തകം സഹായകരമാകുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു. 

ADVERTISEMENT

ജംബോ ഇലക്ട്രോണിക്‌സിന്‍റെ വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സജീദ് ജാസിം സുലൈമാൻ, ബിർള പബ്ലിക് സ്‌കൂൾ സ്ഥാപക ചെയർമാൻ   ഡോ.മോഹൻ തോമസ്,  അൽ ജസീറ ഇംഗ്ലിഷ് പ്രോഗ്രാം എഡിറ്റർ ജോസഫ് ജോൺ  പുസ്തകം  എഡിറ്റ് ചെയ്ത മാധ്യമപ്രവർത്തകൻ ഹുസൈൻ അഹമ്മദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ദോഹയിലെ കത്താറ പബ്ലിഷിങ് ഹൗസാണ് എ ടെയിൽ ഓഫ് ടു ജേർണീസ് പ്രസിദ്ധീകരിച്ചത്.ന്യൂസ് ട്രയൽ മാനേജിങ് എഡിറ്റർ ഹുസൈൻ അഹമ്മദാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്, ഗൾഫ് ടൈംസ്  മുൻ ഡപ്യൂട്ടി മാനേജിങ് എഡിറ്റർ സി പി രവീന്ദ്രനാണ് അവതാരിക എഴുതിയിരിക്കുന്നത്.

 1980 ൽ ഖത്തറിലെത്തിയ  തൃശൂർ ജില്ലക്കാരനായ  സി. വി യറപ്പായിയുടെ എ ടെയിൽ ഓഫ് ടു ജേർണീസ് എന്ന പുസ്തകം ഖത്തറിൽ പ്രസിദ്ധീകരിച്ച ഏഷ്യൻ പ്രവാസിയുടെ ആദ്യത്തെ സമഗ്രമായ ആത്മകഥയാണ്.  ഈ പുസ്തകം വായനക്കാർക്ക് റപ്പായിയുടെ പോരാട്ടത്തെയും വിജയത്തെയും കുറിച്ചുള്ള സമഗ്രമായ ഒരു കാഴ്ച മാത്രമല്ല, ജീവിതത്തിലെ സവിശേഷമായ അനുഭവങ്ങൾ, കാഴ്ചപ്പാടുകൾ, മാനേജ്മെന്‍റ് തത്ത്വചിന്ത എന്നിവയെ കുറിച്ചും അറിവ് പകരുന്നതാണ്. 

ADVERTISEMENT

ഒരു സാധാരണ പ്രവാസിയായി ഖത്തറിലെത്തി ഒരു അക്കൗണ്ടന്റായി  പ്രവാസജീവിതം ആരംഭിച്ച റപ്പായി ഇന്ന്  ഖത്തറിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിതരണ സ്ഥാപനമായ ജംബോ ഇലക്ട്രോണിക്സിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്നു.   ബിർള പബ്ലിക് സ്കൂൾ ഡയറക്ടർ,  നോർക്ക റൂട്ട്സ്  ഡയറക്ടർ, ഇന്കെൽ ഡയറക്ടർ, ലോക കേരളസഭാംഗം  തുടങ്ങിയ പദവികൾ  കൂടി അദ്ദേഹം വഹിക്കുന്നുണ്ട്. ഖത്തറിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തും സജീവമായ ഇടപെടലുകളാണ് സി വി റപ്പായി നടത്തുന്നത്.

English Summary:

CV Rappai's autobiography, 'A Tale of Two Journeys,' has been released.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT