ദുബായ് മുനിസിപ്പാലിറ്റിയുടെ സന്നദ്ധസേവനം പദ്ധതി; സേവകരായത് 5160 പേർ, നീക്കിയത് 5 ടൺ മാലിന്യം
ദുബായ് ∙ ദുബായ് മുനിസിപ്പാലിറ്റി നടപ്പാക്കുന്ന സന്നദ്ധസേവന പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾ കഴിഞ്ഞ 6 മാസത്തിനിടെ സന്നദ്ധ സേവനത്തിനായി ചെലവഴിച്ചത് 5160 മണിക്കൂർ.

ദുബായ് ∙ ദുബായ് മുനിസിപ്പാലിറ്റി നടപ്പാക്കുന്ന സന്നദ്ധസേവന പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾ കഴിഞ്ഞ 6 മാസത്തിനിടെ സന്നദ്ധ സേവനത്തിനായി ചെലവഴിച്ചത് 5160 മണിക്കൂർ. നഗര ശുചീകരണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലയിലായിരുന്നു സേവനം. ശുചീകരണ ജീവനക്കാർക്കൊപ്പം ഒരു മണിക്കൂർ എന്ന പേരിൽ നടപ്പാക്കിയ പദ്ധതിയിൽ 5160 പേരാണ് സന്നദ്ധ സേവകരായി എത്തിയത്. എമിറേറ്റിലെ 105 സ്ഥാപനങ്ങളിൽ നിന്നാണ് ഇത്രയും പേർ എത്തിയത്. ഇവരെല്ലാം ചേർന്നു ശേഖരിച്ചത് 5 ടൺ മാലിന്യമാണ്. ഇതിൽ 40% പുനർ സംസ്കരണത്തിനായി വേർതിരിച്ചെടുത്തു. ലഭിച്ച മാലിന്യങ്ങളിൽ അധികവും സിഗരറ്റ് കുറ്റികളായിരുന്നു.
ഇതു സ്വകാര്യ കമ്പനിയുമായി ചേർന്നു പൂർണമായും പുനർസംസ്കരിച്ചു. പരസ്യപോസ്റ്ററുകൾ 55 കിലോയാണ് നീക്കം ചെയ്തത്. കെട്ടിടങ്ങളിലും മതിലുകളിലും പതിപ്പിച്ചു നഗരത്തെ വികൃതമാക്കിയ പരസ്യ പോസ്റ്ററുകളാണ് നീക്കിയത്. കഴിഞ്ഞ വർഷം 134 സ്ഥാപനങ്ങളിൽ നിന്ന് 7089 സന്നദ്ധ സേവകരെയാണ് ലഭിച്ചതെങ്കിൽ ഈ വർഷം ആറു മാസം പിന്നിടുമ്പോൾ തന്നെ വലിയ മുന്നേറ്റമാണ് നഗരസഭയുണ്ടാക്കിയത്. ജീവനക്കാർ, വിദ്യാർഥികൾ, കുടുംബങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്.