യുഎഇ സന്ദർശകർക്ക് സന്തോഷ വാർത്ത: സൗജന്യ ഇ-സിം, ഒപ്പം 10 ജിബി ഡേറ്റയും; രണ്ട് പാക്കേജുകള്‍ വേറെയും
യുഎഇ സന്ദർശിക്കാന്‍ ഒരുങ്ങുകയാണോ, എങ്കില്‍ ഇത്തിസലാത്ത് നല്‍കുന്ന ഇ-സിം ഉപകാരപ്രദമാകുമെന്ന് ഉറപ്പ്. ഇ -സിമ്മിനൊപ്പം 10 ജിബി ഡേറ്റയും സൗജന്യമാണ്.
യുഎഇ സന്ദർശിക്കാന്‍ ഒരുങ്ങുകയാണോ, എങ്കില്‍ ഇത്തിസലാത്ത് നല്‍കുന്ന ഇ-സിം ഉപകാരപ്രദമാകുമെന്ന് ഉറപ്പ്. ഇ -സിമ്മിനൊപ്പം 10 ജിബി ഡേറ്റയും സൗജന്യമാണ്.
യുഎഇ സന്ദർശിക്കാന്‍ ഒരുങ്ങുകയാണോ, എങ്കില്‍ ഇത്തിസലാത്ത് നല്‍കുന്ന ഇ-സിം ഉപകാരപ്രദമാകുമെന്ന് ഉറപ്പ്. ഇ -സിമ്മിനൊപ്പം 10 ജിബി ഡേറ്റയും സൗജന്യമാണ്.
യുഎഇ സന്ദർശിക്കാന്‍ ഒരുങ്ങുകയാണോ, എങ്കില്‍ ഇത്തിസലാത്ത് നല്‍കുന്ന ഇ-സിം ഉപകാരപ്രദമാകുമെന്ന് ഉറപ്പ്. ഇ-സിമ്മിനൊപ്പം 10 ജിബി ഡേറ്റയും സൗജന്യമാണ്.
∙ ഇ-സിം എങ്ങനെ ലഭിക്കും?
വിമാനത്താവളത്തില്‍ നിന്നുതന്നെ ഇ-സിം ലഭിക്കും. യുഎഇ ഇമിഗ്രേഷന്‍ നടപടികള്‍ പൂർത്തിയാക്കിയശേഷം വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളിലുളള ഇത്തിസലാത്തിന്റെ പരസ്യബോർഡുകളില്‍ നിന്ന് ക്യൂ ആർ കോഡ് സ്കാന്‍ ചെയ്യാം. വിമാനത്താവളങ്ങളില്‍ മാത്രമല്ല, വിവിധ ഷോപ്പിങ് മാളുകളിലും മെട്രോ സ്റ്റേഷനുകളിലും ഈ സൗകര്യം ലഭ്യമാണ്. https://www.etisalat.ae/en/c/mobile/plans/visitor-line.html എന്ന വെബ് പേജിലൂടെയും ഇ-സിം വാങ്ങാം. പാക്കേജും തിരഞ്ഞെടുക്കാം.
മുഖം തിരിച്ചറിഞ്ഞാണ് (ഫെയ്സ് റെക്കഗ്‌നിഷൻ) ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നത്. ഇ-സിം സൗജന്യമാണ്. ഒപ്പം ലഭിക്കുന്ന 10 ജിബി ഡേറ്റയും സൗജന്യമാണ്. പക്ഷെ ഒരു ദിവസമാണ് ഡേറ്റയുടെ വാലിഡിറ്റി. അതിനുശേഷം ആവശ്യമുളള ഡേറ്റ പാക്കേജ് വാങ്ങാവുന്നതാണ്.
ഇത് കൂടാതെ ഏഴ് ദിവസത്തെ ട്രാവല്‍ ഇന്‍ഷുറന്‍സിന് 25 ദിർഹമാണ് നിരക്ക്, അത് ആവശ്യമെങ്കില്‍ തിരഞ്ഞെടുക്കാം. കോവിഡ് 19 ഉള്‍പ്പടെയുളള അസുഖങ്ങളോ മറ്റ് അപകടങ്ങളില്‍ പെട്ട് ചികിത്സ ആവശ്യമായി വന്നാല്‍ പോളിസി നിബന്ധനകള്‍ക്ക് വിധേയമായി 45000 ഡോളർ വരെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. 30 ദിവസത്തെ ട്രാവല്‍ ഇൻഷുറന്‍സിന് 100 ദിർഹമാണ് നിരക്ക്.
∙ രണ്ട് പാക്കേജുകള്‍ വേറെയും
2 ജിബി ഡേറ്റയും 30 ഫ്ളക്സി മിനിറ്റുകളുമുളള പ്ലാനിന് വാറ്റ് കൂടാതെ 49 ദിർഹമാണ് നിരക്ക്. 28 ദിവസം വാലിഡിറ്റിയും കിട്ടും.
4 ജിബി ഡേറ്റയും 30 ഫ്ളക്സി മിനിറ്റുകളുമുളള പ്ലാനിന് 79 ദിർഹം നല്‍കണം. 28 ദിവസമാണ് വാലിഡിറ്റി.
രണ്ട് പാക്കേജുകളിലും പ്രത്യേകം പണം നല്‍കി ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കാനുളള സൗകര്യമുണ്ട്.
∙ എങ്ങനെയെടുക്കാം?
ഇത്തിസലാത്തിന്റെ വെബ് പേജില്‍ പോയാല്‍ വിസിറ്റേഴ്സ് ലൈന്‍ എന്ന മൂന്ന് ഓപ്ഷനുകള്‍ കാണാം. സൗകര്യപ്രദമായ ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ഫിസിക്കല്‍ സിം വേണമെങ്കില്‍ അതും, ഇ-സിം മതിയെങ്കില്‍ അങ്ങനെയും ചെയ്യാം. അതിനുശേഷം നമ്പർ തിരഞ്ഞെടുക്കാം. ട്രാവല്‍ ഇന്‍ഷുറന്‍സ് ആവശ്യമെങ്കില്‍ വാങ്ങാം. നിബന്ധനകള്‍ അംഗീകരിച്ച ശേഷം പാസ്പോർട്ട് അപ്‌ലോഡ് ചെയ്യാം. മുഖം സ്കാന്‍ ചെയ്ത് നടപടികള്‍ പൂർത്തിയാക്കാം.
∙ എന്താണ് ഇ-സിം?
ഡിജിറ്റല്‍ സിം കാർഡാണ് ആണ് ഇ-സിം. ഫിസിക്കല്‍ സിം കാർഡിന്റെ ആവശ്യമില്ലെന്നുളളതാണ് പ്രധാനം. നിങ്ങളുടെ ഫോണില്‍ ഇ-സിം സൗകര്യമുണ്ടോയെന്നുളളത് അറിയാം.
∙ ആപ്പിള്‍
ആപ്പിള്‍ ഉപയോക്താക്കളാണെങ്കില്‍ സെറ്റിങ്സില്‍ സെല്ലുലാർ ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ആഡ് ഇ-സിം ഓപ്ഷനില്‍ ഇ-സിം ചേർക്കാം.
∙ ആന്‍ഡ‍്രോയിഡ്
ആന്‍ഡ്രോയിഡ് ഉപയോക്താക്കളാണെങ്കില്‍ സെറ്റിങ്സിലെ കണക്ഷന്‍സ് ഓപ്ഷനില്‍ മൊബിസിം മാനേജർ ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. ആഡ് ഇ-സിം ഓപ്ഷനിലൂടെ സിം ഫോണില്‍ ചേർക്കാം.