ക്രൂസ് ടൂറിസം: സഞ്ചാരികൾക്ക് 10 ദിവസത്തെ സൗജന്യ സന്ദർശന വീസയുമായി ഒമാൻ
മസ്‌കത്ത് ∙ ഒമാൻ വഴിയുള്ള ആഡംബര കപ്പൽ യാത്രികർക്ക് 10 ദിവസത്തെ സൗജന്യ സന്ദർശന വീസ.
മസ്‌കത്ത് ∙ ഒമാൻ വഴിയുള്ള ആഡംബര കപ്പൽ യാത്രികർക്ക് 10 ദിവസത്തെ സൗജന്യ സന്ദർശന വീസ.
മസ്‌കത്ത് ∙ ഒമാൻ വഴിയുള്ള ആഡംബര കപ്പൽ യാത്രികർക്ക് 10 ദിവസത്തെ സൗജന്യ സന്ദർശന വീസ.
മസ്‌കത്ത് ∙ ഒമാൻ വഴിയുള്ള ആഡംബര കപ്പൽ യാത്രികർക്ക് 10 ദിവസത്തെ സൗജന്യ സന്ദർശന വീസ. ഇതിനു പുറമെ 30 ദിവസം വരെയുള്ള വീസയ്ക്കുള്ള അവസരമുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിനോദസഞ്ചാര കപ്പലിലെ ജീവനക്കാർ, യാത്രികർ എന്നിവർക്കാണ് സൗജന്യ വീസ ലഭിക്കുക. ഇതിന് ഏജന്റ് വഴി അപേക്ഷിക്കണം. വീസ അനുവദിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഒമാനിൽ പ്രവേശിക്കണം. ഒമാനിൽ പ്രവേശിച്ച ദിവസം മുതലാണ് വീസ കാലാവധി കണക്കാക്കുക.
ആഡംബര കപ്പൽ യാത്രക്കാരെ ആകർഷിക്കുന്നതിനാണ് നിയമഭേദഗതി വരുത്തിയത്. ക്രൂസ് സീസണിൽ കൂടുതൽ സഞ്ചാരികൾ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷ. ഒക്ടോബർ മുതൽ ആരംഭിക്കുന്ന ക്രൂസ് സീസൺ ഏപ്രിൽ അവസാനം വരെ തുടരും. മസ്‌കത്ത്, സലാല. ഖസബ്, മസീറ തീരങ്ങളിലാണ് കപ്പലുകൾ നങ്കൂരമിടുന്നത്.