സൗദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 22,716 പേർ
റിയാദ് ∙ സൗദിയിൽ താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് അധികൃതർ ഒരാഴ്ചയ്ക്കിടെ 22,716 പേരെ അറസ്റ്റ് ചെയ്തു.

റിയാദ് ∙ സൗദിയിൽ താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് അധികൃതർ ഒരാഴ്ചയ്ക്കിടെ 22,716 പേരെ അറസ്റ്റ് ചെയ്തു. താമസ നിയമങ്ങൾ ലംഘിച്ചതിന് 14,446 പേരെ അറസ്റ്റ് ചെയ്തു. 4,780 പേർ അനധികൃത അതിർത്തി കടക്കാൻ ശ്രമിച്ചതിനും, 3,490 പേർ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്കുമാണ് അറസ്റ്റിലായത്.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,513 പേരിൽ 53 ശതമാനം എത്യോപ്യക്കാരും 46 ശതമാനം യെമനികളും 1 ശതമാനം മറ്റ് രാജ്യക്കാരുമാണ്. ഗതാഗതവും പാർപ്പിടവും ഉൾപ്പെടെ രാജ്യത്തേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 1 ദശലക്ഷം റിയാൽ വരെ പിഴയും വാഹനങ്ങൾ കണ്ടുകെട്ടലും നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.