സൗദി ദേശീയ ദിനാഘോഷം: റോയൽ ഗാർഡ് അവസാനഘട്ട തയാറെടുപ്പിൽ
ജിദ്ദ ∙ സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ്, ജിദ്ദ നഗരങ്ങളിൽ പരേഡ് സംഘടിപ്പിക്കാൻ റോയൽ ഗാർഡ് അവസാനഘട്ട തയാറെടുപ്പിൽ.

ജിദ്ദ ∙ സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ്, ജിദ്ദ നഗരങ്ങളിൽ പരേഡ് സംഘടിപ്പിക്കാൻ റോയൽ ഗാർഡ് അവസാനഘട്ട തയാറെടുപ്പിൽ. നിരവധി സർക്കാർ, ദേശീയ മേഖലകളുടെ പങ്കാളിത്തത്തോടെ ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
പരിപാടികൾ ഇന്ന് റിയാദിൽ ആരംഭിക്കും. അവിടെ പരേഡ് പ്രിൻസ് മുഹമ്മദ് ബിൻ സാദ് ബിൻ അബ്ദുൽ അസീസ് റോഡിൽ നിന്ന് വൈകിട്ട് 4ന് അൽ ഖൈറവാൻ പരിസരത്തെ ഉം അജ്‌ലാൻ പാർക്കിലേക്ക് പോകും. ഇവിടെ റോയൽ ഗാർഡിന്റെ സംഗീത ബാൻഡുകൾ, കുതിരപ്പട, സൈനിക പൊലീസ് ബറ്റാലിയൻ, സൈനിക വാഹനങ്ങൾക്ക് പുറമെ മോട്ടോർ സൈക്കിളുകളും പരേഡിൽ പങ്കെടുക്കും.
അന്നേ ദിവസം റോയൽ ഗാർഡിന്റെ മറ്റൊരു പരേഡിന് ജിദ്ദ ഗവർണറേറ്റ് സാക്ഷ്യം വഹിക്കും. വൈകിട്ട് 4ന് മ്യൂസിക്കൽ ബാൻഡിന്റെ പങ്കാളിത്തവും, മോട്ടോർ സൈക്കിൾ, കുതിരപ്പട പരേഡുകൾ, കൂടാതെ നിരവധി അനുബന്ധ പരിപാടികളും നടക്കും. തിങ്കളാഴ്ച തലസ്ഥാനമായ റിയാദിലെ പ്രധാന റോഡുകൾ നാല് മണിക്കൂർ റോയൽ ഗാർഡ് പരേഡിന് സാക്ഷ്യം വഹിക്കും. അതേസമയം പരേഡ് ജിദ്ദ ഗവർണറേറ്റിൽ കോർണിഷിലെ പലസ്തീൻ സ്ട്രീറ്റ് ഫൗണ്ടനിലേക്ക് പുറപ്പെടും. അവിടെ പരിപാടികളിൽ ക്ലാസിക് കാറുകളുടെ പ്രദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്.