ഏതെടുത്താലും മൂന്നര ദിർഹം; അബുദാബിയിൽ വൺ സോൺ പ്രവർത്തനമാരംഭിച്ചു
അബുദാബി ∙ കുറഞ്ഞ കാലം കൊണ്ട് ഷോപ്പിങ് രംഗത്ത് വിസ്മയം സമ്മാനിച്ച വൺ സോൺ ഇന്റർനാഷനൽ ഷോറൂം അൽ വഹ്ദ മാളിൽ പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ ലൈൻ ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ വജീബ് ഖോറി, മാനേജിങ് ഡയറക്ടർ ഷിനാസ് എന്നിവർ പങ്കെടുത്തു. കൊറിയ ആസ്ഥാനമായ സ്ഥാപനമാണ് വൺ സോൺ ഇന്റർനാഷനൽ. ഏത് ഉൽപന്നങ്ങൾക്കും 3.50

അബുദാബി ∙ കുറഞ്ഞ കാലം കൊണ്ട് ഷോപ്പിങ് രംഗത്ത് വിസ്മയം സമ്മാനിച്ച വൺ സോൺ ഇന്റർനാഷനൽ ഷോറൂം അൽ വഹ്ദ മാളിൽ പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ ലൈൻ ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ വജീബ് ഖോറി, മാനേജിങ് ഡയറക്ടർ ഷിനാസ് എന്നിവർ പങ്കെടുത്തു.
കൊറിയ ആസ്ഥാനമായ സ്ഥാപനമാണ് വൺ സോൺ ഇന്റർനാഷനൽ. ഏത് ഉൽപന്നങ്ങൾക്കും 3.50 ദിർഹം മാത്രമേ വിലയുള്ളൂവെന്നതാണ് വൺ സോണിനെ മറ്റു ഷോപ്പുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഫാഷൻ ആക്സസ്സറീസ്, ഫേൻസി, നോവൽറ്റി, ഗിഫ്റ്റ്സ്, ജ്വല്ലറി, ഹെൽത്ത് ആൻഡ് ബ്യൂട്ടി പ്രൊഡക്ട്സ്, ഡിജിറ്റൽ ആക്സസറീസ് തുടങ്ങി 11 കാറ്റഗറികളിലായി 5000ത്തിലേറെ ഇനങ്ങൾ ഉൽപന്ന ശ്രേണിയിലുണ്ടെന്ന് മാനേജിങ് ഡയരക്ടർ ഷിനാസ് അറിയിച്ചു.
കൊറിയൻ ഡിസൈനിന്റെ മാസ്മരികതയിൽ ഒരു ഷോപ്പിനപ്പുറം വളർന്ന സ്ഥാപനമാണ് വൺ സോൺ. ദീർഘകാലം നിലനിൽക്കുന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ കുറഞ്ഞവിലയായ 3.50 ദിർഹമിന് ലഭിക്കുമെന്നതാണ് ഏറ്റവും വലിയ സവിശേഷതയെന്ന് ഷിനാസ് പറഞ്ഞു.
നിലവിൽ ദുബായിലെ അൽഗുറൈർ മാൾ, മദീന മാൾ, അബുദാബി ഡെൽമ മാൾ, അൽ ഐൻ ബറാറി മാൾ എന്നിവിടങ്ങളിൽ വൺ സോൺ ഷോറൂമുകളുണ്ട്. നാട്ടിൽ പോകുന്ന പ്രവാസികൾക്ക് അത്യാവശ്യം സാധനങ്ങൾ വളരെ ചെറിയ വിലയ്ക്ക് വൺ സോണിൽ നിന്ന് സ്വന്തമാക്കാം. കഴിഞ്ഞ 5 വർഷമായി ഏറ്റവും ജനപ്രിയമായി വളർന്ന സ്റ്റോറുകളാണ് തങ്ങളുടേതെന്നും ഈ വർഷം 15 പ്രൊജക്ടുകൾ ആരംഭിക്കാൻ ഉദ്ദേശ്യമുണ്ടെന്നും ഷിനാസ് കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾക്കും ഓഫറുകൾക്കും 24 മണിക്കൂറുമുള്ള 058 6230703 എന്ന കസ്റ്റമർ കെയർ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാം. ഇൻസ്റ്റഗ്രാം: https://www.instagram.com/onezonestores