'സഹേല്‍' ആപ്പ് ഇംഗ്ലിഷ് വേര്‍ഷന്‍ ഉടന്‍
കുവൈത്ത് സിറ്റി ∙ 'സഹേല്‍' ആപ്പ് ഇംഗ്ലിഷ് വേര്‍ഷന്‍ ഉടന്‍ പുറത്തിറക്കുമെന്ന് അധികൃതര്‍.
കുവൈത്ത് സിറ്റി ∙ 'സഹേല്‍' ആപ്പ് ഇംഗ്ലിഷ് വേര്‍ഷന്‍ ഉടന്‍ പുറത്തിറക്കുമെന്ന് അധികൃതര്‍.
കുവൈത്ത് സിറ്റി ∙ 'സഹേല്‍' ആപ്പ് ഇംഗ്ലിഷ് വേര്‍ഷന്‍ ഉടന്‍ പുറത്തിറക്കുമെന്ന് അധികൃതര്‍.
കുവൈത്ത് സിറ്റി ∙ 'സഹേല്‍' ആപ്പ് ഇംഗ്ലിഷ് വേര്‍ഷന്‍ ഉടന്‍ പുറത്തിറക്കുമെന്ന് അധികൃതര്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ നേത്യത്വത്തില്‍ സര്‍ക്കാര്‍ വകുപ്പുകളെ എല്ലാം ഏകോപിപ്പിച്ചുള്ള ആപ്പാണ് സഹേല്‍. നിലവില്‍ അറബിക് ഭാഷ മാത്രമാണുള്ളത്. ഇംഗ്ലിഷ് വേര്‍ഷന്‍ അവസാന ഘട്ടത്തിലാണന്ന് എക്‌സ് അക്കൗണ്ടില്‍ അധികൃതർ വ്യക്തമാക്കി.
2021-ലാണ് ആണ് സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം ഒരു കുടക്കീഴിലാക്കണമെന്ന ഉദ്ദ്യേശത്തില്‍ സഹേല്‍ ഇറക്കിയത്. തുടക്കത്തില്‍, 16 സര്‍ക്കാര്‍ വകുപ്പുകളുടെ 141 തരം സേവനങ്ങള്‍ ഉള്‍പ്പെടുത്തി. ഘട്ടം-ഘട്ടമായി വിപുലീകരിച്ച് നിലവില്‍ 37 വകുപ്പുകളും നാനൂറില്‍ അധികം സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. സഹേലിന്റെ ഹോം പേജില്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍(ഷൂണ്‍-വീസ സംബന്ധിച്ചുള്ള), പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫോര്‍മേഷന്‍ (സിവില്‍ ഐ.ഡി വിഭാഗം) വിദ്യാഭ്യാസ,ആരോഗ്യ,ആഭ്യന്തര മന്ത്രാലയങ്ങളുടെ ലിങ്കാണുള്ളത്.
23 ലക്ഷം പേര്‍ക്ക് 60 മില്ല്യന്‍ സേവനങ്ങള്‍ മൂന്നു വര്‍ഷംകൊണ്ട് നല്‍കാനും ഈ ആപ്പിന് കഴിഞ്ഞിട്ടുണ്ട്. വീസ പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയ വ്യക്തിഗത സേവനങ്ങളാണ് ഇതിലൂടെ ഏറെ ഉപയോഗിക്കുന്നത്. കൂടാതെ, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ,സാലറി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങളും ഒരു ക്ലിക്കില്‍ ലഭ്യമാകും. സേവനങ്ങള്‍ അറബിക് ഭാഷയിലായതിനാല്‍, ഭാഷ വശമില്ലാത്തവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇംഗ്ലിഷ് വെര്‍ഷന്‍ പുറത്തിറങ്ങുന്നതോടെ ഇതിനെരു പരിഹാരമാകും.