ഓളത്തിൽ ആറാടി പായ്ക്കപ്പലാവേശം; വേഗരാജാക്കന്മാരുടെ പോരാട്ട ത്രില്ലിൽ യുഎഇ
അബുദാബി ∙ ചൂടിന്റെ കാഠിന്യം കുറഞ്ഞതോടെ യുഎഇയിൽ പായ്ക്കപ്പലോട്ട മത്സരത്തിനു തുടക്കമായി.
അബുദാബി ∙ ചൂടിന്റെ കാഠിന്യം കുറഞ്ഞതോടെ യുഎഇയിൽ പായ്ക്കപ്പലോട്ട മത്സരത്തിനു തുടക്കമായി.
അബുദാബി ∙ ചൂടിന്റെ കാഠിന്യം കുറഞ്ഞതോടെ യുഎഇയിൽ പായ്ക്കപ്പലോട്ട മത്സരത്തിനു തുടക്കമായി.
അബുദാബി ∙ ചൂടിന്റെ കാഠിന്യം കുറഞ്ഞതോടെ യുഎഇയിൽ പായ്ക്കപ്പലോട്ട മത്സരത്തിനു തുടക്കമായി. ദുബായുടെ തീരങ്ങളിലാണ് ഓളപ്പരപ്പിൽ ആവേശം നിറച്ച പായ്ക്കപ്പൽ മത്സരം ആദ്യം അരങ്ങേറിയത്. 22 അടി നീളമുള്ള ബോട്ടുകളാണ് പങ്കെടുത്തത്. മത്സരത്തിൽ ക്യാപ്റ്റൻ മുഹമ്മദ് മർവാൻ അബ്ദുല്ല അൽ മർസൂഖി നയിച്ച 81ാം നമ്പർ ബോട്ട് കിരീടം ചൂടി.
അബുദാബിയിൽ ഒക്ടോബർ 5, 6 തീയതികളിലാണ് അബു അൽ അബ്‌യദ് പായ്ക്കപ്പലോട്ട മത്സരം നടക്കുക. അബുദാബി മറൈൻ സ്‌പോർട്‌സ് ക്ലബാണ് സംഘാടകർ. 60 അടി നീളമുള്ള നൂറിലേറെ പായ്ക്കപ്പലുകളാണ് മത്സരത്തിനിറങ്ങുക. ക്ലബിന്റെ വെബ്സൈറ്റ് മുഖേന റജിസ്റ്റർ ചെയ്യാം. 40 ലക്ഷത്തിലേറെ ദിർഹമാണ് വിജയികൾക്ക് സമ്മാനം. യുഎഇയുടെ സമുദ്രപൈതൃകം വരുംതലമുറയ്ക്ക് കൈമാറുകയാണ് ലക്ഷ്യം. വരും ദിവസങ്ങളിൽ മറ്റ് എമിറേറ്റുകളിലും മത്സരം നടക്കും.