ADVERTISEMENT

ദോഹ∙ ഖത്തറിലെ പ്രമുഖ കൺസൽട്ടിങ് സ്ഥാപനമായ സികോ കൺസൽട്ടിങ് എൻജിനീയേഴസ് മലയാളി കൂട്ടായ്‌മ സികോ മല്ലൂസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും മുതിർന്ന അംഗങ്ങൾക്കുള്ള ആദര സമർപ്പണവും സംഘടിപ്പിച്ചു. മോഡേൺ ആർട്സ് സെന്ററിൽ നടന്ന പരിപാടിയിൽ ഓണ സദ്യയും  കലാപരിപാടികളും മത്സരപരിപാടികളും അരേങ്ങറി.

തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം സ്വാഗതസംഘം ചെയർമാൻ അലികുഞ്ഞു പുന്നക്കോട്ടയിൽ ഉദ്ഘാടനം ചെയ്‌തു. കൺവീനർ കൊച്ചുകോശി രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ ഷംസുദീൻ ഇടയാട്ട് മോഡറേറ്റർ ആയിരുന്നു. യോഗത്തിൽ ഷിബു, മൂസ്സ, സുധീർ എന്നിവർ പ്രസംഗിച്ചു. മോഹൻകുമാർ സ്വാഗതവും മുഹമ്മദ് റാഫി നന്ദിയും രേഖപെടുത്തി. കാലാപരിപാടികൾക്ക് ജമാൽ, ഹാറൂൺ,ഷീന, മനാഫ്, ജീജി, മേഴ്‌സി ജേക്കബ്, സുറുമി, ഷെഫീക്, ജോർജ് മാത്യു, ഷെമീർ, ഇഖ്ബാൽ എന്നിവർ നേതൃത്വം നൽകി.

English Summary:

Cico Mallus organized Onam celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com