ഷാർജ ∙ ഷാ‍ർജയില്‍ പുതിയ വാടക നിയമം പ്രാബല്യത്തിലായിരിക്കുകയാണ്. ഭൂവുടമയ്ക്കും (റിയല്‍ എസ്റ്റേറ്റ് ഉടമ) വാടകക്കാരനും ഉപകാരപ്രദമാകുന്നതാണ് പുതിയ നിയമങ്ങള്‍. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്തി പുതിയ നിയമം പ്രഖ്യാപിച്ചത്. താമസ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഷാ‍ർജയില്‍ പുതിയ വാടക നിയമം പ്രാബല്യത്തിലായിരിക്കുകയാണ്. ഭൂവുടമയ്ക്കും (റിയല്‍ എസ്റ്റേറ്റ് ഉടമ) വാടകക്കാരനും ഉപകാരപ്രദമാകുന്നതാണ് പുതിയ നിയമങ്ങള്‍. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്തി പുതിയ നിയമം പ്രഖ്യാപിച്ചത്. താമസ, വാണിജ്യ, ഇന്‍‍ഡസ്ട്രിയല്‍ മേഖലകള്‍ക്കെല്ലാം നിയമം ബാധകമാണ്.

അതേസമയം ഫ്രീസോണിലുളളവയ്ക്കും കൃഷിയിടങ്ങള്‍ക്കും പുതിയ നിയമങ്ങള്‍ ബാധകമല്ല. ഷാർജയിലെ റിയൽ എസ്റ്റേറ്റ് വിപണിയിലെ വാടകക്കാരെയും ഭൂവുടമകളെയും സംരക്ഷിക്കുന്നതിനൊപ്പം വാടക കരാറുകളിൽ വ്യക്തതയും സുതാര്യതയും ഉറപ്പാക്കാനാണ് പുതിയ നിയമം നടപ്പാക്കിയിരിക്കുന്നത്.

ADVERTISEMENT

∙ ഷാർജയിലെ പുതിയ വാടകനിയമം പറയുന്ന 5 കാര്യങ്ങള്‍

1. എമിറേറ്റിലെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകരിച്ച രീതിയിലുളള ഇലക്ട്രോണിക്-എഴുത്ത് രീതിയിലായിരിക്കണം വാടകക്കരാർ. എന്തൊക്കെ കാര്യങ്ങളാണ് കരാറില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നതിനും കൃത്യമായ മാർഗനിർദ്ദേശം നല്‍കിയിട്ടുണ്ട്. വാടക കരാർ 15 ദിവസത്തിനകം മുനിസിപ്പാലിറ്റി സാക്ഷ്യപ്പെടുത്തണം.

ഷാർജ അൽ നഹ്ദ ഏരിയയിലെ റസി‍ഡൻഷ്യൽ കെട്ടിടങ്ങൾ. (ഫയൽ ചിത്രം) ചിത്രം: മനോരമ
ADVERTISEMENT

ഫീസ് നല്‍കി ഭൂവുടമകളാണ് ഈ നടപടിക്രമങ്ങള്‍ സാക്ഷ്യപ്പെടുത്തേണ്ടത്. ഈ സമയ പരിധിക്കുളളില്‍ കരാർ സാക്ഷ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടാല്‍ സർട്ടിഫിക്കേഷൻ നിർബന്ധമാക്കാൻ വാടകക്കാരന് കോടതിയില്‍ അപേക്ഷ നല്‍കാം. സമയപരിധി ലംഘിച്ചാല്‍ എക്സിക്യൂട്ടീവ് ചട്ടങ്ങൾ അനുസരിച്ച് ഭൂവുടമയ്ക്ക് പിഴ ചുമത്താന്‍ അഡ്മിനിസ്ട്രേറ്റീവിന് അധികാരമുണ്ട്.

2. വാടക നല്‍കുന്നതില്‍ വാടകക്കാരന്‍ പരാജയപ്പെട്ടാല്‍ ഭൂവടമയ്ക്ക് നോട്ടീസ് നല്‍കാം, 15 ദിവസത്തിനുശേഷവും വാടക നല്‍കിയില്ലെങ്കില്‍  സ്ഥലം ഒഴിയാന്‍ ആവശ്യപ്പെടാം.

Photo credit : Asifgraphy/ Shutterstock.com
ADVERTISEMENT

3. വാടകകരാ‍ർ ആരംഭിച്ച് 3 വ‍‍ർഷത്തിനുളളില്‍ സ്വത്ത് ഒഴിയാന്‍ പറയാന്‍ ഭൂവുടമയ്ക്ക് കഴിയില്ല. ബിസിനസ്  ആവശ്യങ്ങളാണെങ്കില്‍ ഇത് 5 വർഷമാണ്. നേരത്തെ മൂന്ന് മാസത്തെ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കി വസ്തു ഒഴിയാന്‍ ആവശ്യപ്പെടാമായിരുന്നു. എന്നാല്‍ വാടക നല്‍കുന്നതില്‍ വീഴ്ച വരുത്തിയാലോ കരാർലംഘനമുണ്ടായാലോ ഇതില്‍ മാറ്റം വരുത്താം.

കൂടാതെ വ്യക്തിപരമായ ആവശ്യക്കായി സ്ഥലം ഉപയോഗിക്കണമെന്നുണ്ടെങ്കില്‍, വാടകക്കാരനോട് ഒഴിയണമെന്ന് ആവശ്യപ്പെടാന്‍ ഭൂവുടമയ്ക്ക് സാധിക്കും. ഇത് വില്‍പനയാണെങ്കിലും ഉടമസ്ഥകൈമാറ്റമാണെങ്കിലും സാധുവാണ്. വാടക വ്യവസ്ഥകള്‍ ലംഘിച്ച് പൊതു ക്രമത്തിനോ ധാർമ്മികതയ്ക്കോ വിരുദ്ധമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെങ്കിലും ഒഴിയാന്‍ ആവശ്യപ്പെടാം. വാടകയ്ക്ക് എടുത്ത വസ്തു പൊളിയ്ക്കാനോ പുനർനിർമ്മിക്കാനോ തീരുമാനിച്ചാലും ഒഴിയാന്‍ ആവശ്യപ്പെടാം.

ഷാർജ അൽ നഹ്ദ ഏരിയയിലെ റസി‍ഡൻഷ്യൽ കെട്ടിടങ്ങൾ. (ഫയൽ ചിത്രം) ചിത്രം: മനോരമ

4. വാടകകരാർ ആരംഭിച്ച് ആദ്യ മൂന്ന് വർഷത്തെ കാലയളവിനുള്ളിൽ വാടക വർധനവ് പാടില്ല. ഇരു കക്ഷികളുടെയും സമ്മതത്തോടെ മൂന്നാം വർഷം വാടക വർദ്ധിപ്പിച്ചാല്‍ പിന്നീട് രണ്ട് വർഷത്തേക്ക് വാടക വർധിപ്പിക്കാൻ കഴിയില്ല. ഏത് വാടക വർധനയും ന്യായമായിരിക്കണം.

5. കരാർ നേരത്തെ അവസാനിപ്പിക്കുകയാണെങ്കിൽ രണ്ട് കക്ഷികളും ഒത്തുതീർപ്പിലെത്തിയില്ലെങ്കില്‍, ബാക്കിയുളള കരാർ കാലാവധിക്കുളള വാടകയുടെ 30 ശതമാനമെങ്കിലും വാടകക്കാരന്‍ ഭൂവുടമയ്ക്ക് നല്‍കാന്‍ ബാധ്യസ്ഥനാണ്.

വാടക സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം മാറിയാലും കരാർ ബന്ധം അവസാനിക്കില്ല, അല്ലെങ്കില്‍ കൈമാറ്റ രീതിയിയോ കാരണമോ അത്തരത്തിലുളളതായിരിക്കണം. നിശ്ചിത കാലയളവിലെ വാടക കരാറുകൾക്ക്, അപ്രതീക്ഷിതമോ അസാധാരണമോ ആയ സാഹചര്യങ്ങളുണ്ടായാലും ഇരു കക്ഷികളുടേയും സമ്മതത്തോടെ തീരുമാനമെടുക്കാം.

ഷാർജ അൽ നഹ്ദ ഏരിയയിലെ റസി‍ഡൻഷ്യൽ കെട്ടിടങ്ങൾ. (ഫയൽ ചിത്രം) ചിത്രം: മനോരമ

സുതാര്യമായ വ്യവസ്ഥകളും നിബന്ധനകളും ഉള്‍ക്കൊളളുന്നതാണ് പുതിയ വാടകനിയമം. ഏറ്റവും പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങള്‍ മാത്രമാണ് മുകളില്‍ പ്രതിപാദിച്ചത്. വാടകയുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ പരിഹരിക്കാനായി വാടക തർക്ക കേന്ദ്രത്തില്‍ അപേക്ഷ നല്‍കാം. ഷാർജയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വ്യക്തതയും സുതാര്യതയും ഉറപ്പുവരുത്തുകയെന്നുളളതാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.

English Summary:

Sharjah New Rental Law: Everything Residents to Know About the New Rental Law

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT