വിമാനത്താവളത്തിൽ താമസ വീസ കാണിക്കേണ്ടതുണ്ടോ?; യുഎഇ വീസയുടെ ഡിജിറ്റല്‍ കോപ്പി ലഭിക്കാന്‍ എന്ത് ചെയ്യണം? - അറിയാം വിശദമായി
ദുബായ് ∙ യുഎഇയില്‍ താമസ വീസ പാസ്പോർട്ടില്‍ പതിപ്പിക്കുന്ന പതിവ് നിർത്തിയിട്ട് കുറച്ചുകാലമായി. ഇപ്പോൾ എമിറേറ്റ്സ് ഐഡിയില്‍ തന്നെ വീസ സ്റ്റിക്കറുളളതിനാല്‍ തന്നെ പ്രത്യേകമായി വീസ പേജ് കരുതേണ്ട ആവശ്യകത യുഎഇയില്‍ വരാറില്ല. എന്നാല്‍ പലപ്പോഴും യാത്രകളില്‍ ചില വിമാനത്താവളങ്ങളിലെങ്കിലും, പ്രത്യേകിച്ച്

ദുബായ് ∙ യുഎഇയില്‍ താമസ വീസ പാസ്പോർട്ടില്‍ പതിപ്പിക്കുന്ന പതിവ് നിർത്തിയിട്ട് കുറച്ചുകാലമായി. ഇപ്പോൾ എമിറേറ്റ്സ് ഐഡിയില്‍ തന്നെ വീസ സ്റ്റിക്കറുളളതിനാല്‍ തന്നെ പ്രത്യേകമായി വീസ പേജ് കരുതേണ്ട ആവശ്യകത യുഎഇയില്‍ വരാറില്ല. എന്നാല്‍ പലപ്പോഴും യാത്രകളില്‍ ചില വിമാനത്താവളങ്ങളിലെങ്കിലും, പ്രത്യേകിച്ച് കേരളത്തിലെ വിമാനത്താവളങ്ങളില്‍, താമസവീസ കോപ്പി ആവശ്യപ്പെടാറുണ്ട്. യുഎഇ വീസയുടെ ഡിജിറ്റല്‍ കോപ്പി ലഭിക്കാന്‍ ചെയ്യേണ്ടതെന്തൊക്കെയെന്ന് അറിയാം.
എങ്ങനെയാണ് താമസ വീസ ഡൗണ്‍ലോഡ് ചെയ്യേണ്ടത്
ഫെഡറല്‍ അതോറിറ്റി ഫോർ സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍റ് പോർട്ട് സെക്യൂരിറ്റി വെബ്സൈറ്റിലൂടെയോ യുഎഇഐസിപി ആപ് ഉപയോഗിച്ചോ വീസ ഡൗണ്‍ലോഡ് ചെയ്യാം.
വീസ പേജ് ആപിലൂടെ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
∙ ഫോണില്‍ ഐസിപി സ്റ്റാർട് സർവ്വീസ് ആപ് ഡൗണ്‍ലോഡ് ചെയ്യുക
∙ യുഎഇ പാസ് ഉപയോഗിച്ചോ അക്കൗണ്ടുണ്ടാക്കിയോ ആപ് ലോഗിന്‍ ചെയ്യാം
∙ കാർഡ് തെരഞ്ഞെടുക്കാം. ഇതില്‍ എമിറേറ്റ്സ് ഐഡിയും വീസാ പേജുമുണ്ടാകും
∙ പിഡിഎഫ് ഫോർമാറ്റില്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം
∙ സ്പോണ്‍റാണെങ്കില്‍ ഡിപെന്‍റിന്‍റെ വീസാ വിവരങ്ങളും ലഭ്യമാകും. ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം
∙ ഡിജിറ്റല്‍ വീസയും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
സ്റ്റാമ്പ് ചെയ്ത യുഎഇ വീസ രേഖ ലഭിക്കാന്‍
∙ ചില സേവനങ്ങള്‍ ലഭിക്കാന്‍ സ്റ്റാമ്പ് ചെയ്ത യുഎഇ വീസ ആവശ്യമായി വരും. ഐസിപി ആപ് ഉപയോഗിച്ച് സ്റ്റാമ്പ് ചെയ്ത വീസ രേഖയും ഡൗണ്‍ലോഡ് ചെയ്യാം.
∙ ഐസിപി സ്മാർട് സർവ്വീസ് വെബ്സെറ്റില്‍ പബ്ലിക് സർവ്വീസ് ഓപ്ഷന്‍ തെരഞ്ഞെടുക്കാം. റിപ്പോർട്ട്സ് എന്നുളളതില്‍ ക്ലിക്ക് ചെയ്യാം.
∙ അതിനുശേഷം അതർ സെർവ്വീസസ് - റിപ്പോർട്ട്സ് - റെസിഡന്‍സ് ഡീറ്റെയ്ലല്‍സ് - പ്രിന്‍റ് ഓപ്ഷനുകള്‍ നല്‍കാം. അതിനുശേഷം സ്റ്റാർട്ട് സർവ്വീസ് തെരഞ്ഞെടുക്കാം.
∙ വീസ ഫയല്‍ നമ്പർ, യൂണിഫൈഡ് നമ്പർ അല്ലെങ്കില്‍ ഐഡന്‍റിറ്റി നമ്പർ നല്‍കണം.
∙ 250 ദിർഹമാണ് വീസ സ്റ്റാമ്പിങ് ഫീസ്. അത് നല്‍കാം.
∙ വെബ്സൈറ്റ് വിവരങ്ങള്‍ പ്രകാരം രണ്ട് പ്രവൃത്തി ദിവസത്തിനുളളില്‍ നടപടികള്‍ പൂർത്തിയാകും.
ഇതേ സേവനം കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകള്‍ മുഖേനയും ലഭ്യമാകും. മൊബൈല്‍ ആപിലൂടെ ഏറ്റവും അടുത്ത കസ്റ്റമർ ഹാപ്പിനസ് സെന്‍റർ എവിടെയാണെന്ന് മനസിലാക്കാനാകും.