നാട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ ∙ നാട്ടിലേക്കുള്ള യാത്രക്കിടയിൽ മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു. മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി അബ്ദുൽ റഹ്മാൻ പൂഴിക്കുത്താണ് മരിച്ചത്.

ജിദ്ദ ∙ നാട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി അബ്ദുൽ റഹ്മാൻ പൂഴിക്കുത്താണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് 12.30നു ജിദ്ദയിൽനിന്നു കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെടാനായി ജിദ്ദ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു അബ്ദുൽ റഹ്മാൻ. യാത്രാമധ്യേ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരിച്ചു.
കരിപ്പൂരിലെത്തുന്ന അബ്ദുൽ റഹ്മാനെ സ്വീകരിക്കാൻ കുടുംബം വിമാനത്താവളത്തിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിനിടെയാണ് മരണവാർത്ത എത്തുന്നത്. മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി പൂഴിക്കുത്ത് പക്കുവാണ് പിതാവ്.