റിയാദ് രാജ്യാന്തര പുസ്തകമേള ആരംഭിച്ചു
റിയാദ് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി. 30 ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000-ലധികം സൗദി, അറബ്, രാജ്യാന്തര പ്രസിദ്ധീകരണ സ്ഥാപനങ്ങളും ഏജൻസികളും പുസ്തകങ്ങൾ പ്രദർശിപ്പിക്കും.

റിയാദ് ∙ റിയാദ് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി. 30 ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000-ലധികം സൗദി, അറബ്, രാജ്യാന്തര പ്രസിദ്ധീകരണ സ്ഥാപനങ്ങളും ഏജൻസികളും പുസ്തകങ്ങൾ പ്രദർശിപ്പിക്കും. ഒക്ടോബർ 5 വരെയാണ് പുസ്തകമേള. ഈ വർഷം ഖത്തർ വിശിഷ്ടാതിഥിയാണ്.
സന്ദർശകർക്ക് സാഹിത്യപരവും ബൗദ്ധികവുമായ നേട്ടങ്ങൾ, സാംസ്കാരിക പൈതൃകം, ചരിത്രം, വൈവിധ്യമാർന്ന കലകൾ എന്നിവ പ്രദർശിപ്പിക്കുന്ന സമ്പന്നമായ സാംസ്കാരിക അനുഭവം പ്രദാനം ചെയ്യുന്നു. ഖത്തർ സാംസ്കാരിക മന്ത്രാലയത്തിൻ്റെ അപൂർവ കയ്യെഴുത്തുപ്രതികളുടെ ശേഖരവും നിരവധി പ്രസിദ്ധീകരണങ്ങളും ഉൾപ്പെടുന്ന പ്രദർശനത്തിലെ പ്രത്യേക പവലിയനിലൂടെ ഖത്തറിന്റെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകത്തെക്കുറിച്ച് അറിയാനും ഇത് പൊതുജനങ്ങളെ സഹായിക്കും.
കിങ് സൗദ് യൂണിവേഴ്‌സിറ്റിയിലെ 800 പവലിയനുകളിലായി നടക്കുന്ന മേളയിൽ എല്ലാ പ്രായക്കാർക്കും സാംസ്‌കാരികമായ അനുഭവം ആസ്വദിക്കാനാകും. സൗദി അറേബ്യക്ക് അകത്തും പുറത്തുമുള്ള നിരവധി എഴുത്തുകാരും ചിന്തകരും പുസ്തക പ്രേമികളും പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.
ലിറ്ററേച്ചർ, പബ്ലിഷിങ്, ട്രാൻസലേഷൻ കമ്മിഷനാണ് "റിയാദ് റീഡ്സ്" എന്ന വിഷയത്തിൽ പുസ്തകമേള സംഘടിപ്പിക്കുന്നത്. ഒക്ടോബർ 5 വരെ നീളുന്ന ഫെസ്റ്റിവൽ അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക വേദികളിലൊന്നായി റിയാദിന്റെ സ്ഥാനം ഉറപ്പിക്കും.