മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ്, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കടയിൽ ഉപഭോക്താക്കൾക്കായി പ്രമോഷനൽ ലോട്ടറി സ്കീം നടത്തി വരുന്ന കടയ്‌ക്കെതിരെ വ്യവസായ-വാണിജ്യ മന്ത്രാലയം അധികൃതർ നടപടികൾ സ്വീകരിച്ചു.

മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ്, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കടയിൽ ഉപഭോക്താക്കൾക്കായി പ്രമോഷനൽ ലോട്ടറി സ്കീം നടത്തി വരുന്ന കടയ്‌ക്കെതിരെ വ്യവസായ-വാണിജ്യ മന്ത്രാലയം അധികൃതർ നടപടികൾ സ്വീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ്  ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കടയിൽ ഉപഭോക്താക്കൾക്കായി പ്രമോഷനൽ ലോട്ടറി സ്കീം നടത്തി വരുന്ന കടയ്‌ക്കെതിരെ വ്യവസായ-വാണിജ്യ മന്ത്രാലയം അധികൃതർ നടപടികൾ സ്വീകരിച്ചു. ക്യാപിറ്റൽ ഗവർണറേറ്റിലെ വാണിജ്യ സ്ഥാപനത്തിലാണ് ഇത്തരത്തിൽ ലോട്ടറി വില്പന നടത്തിവന്നതായി അധികൃതർ കണ്ടെത്തിയത്. അന്വേഷണത്തിൽ കടയിൽ ടിക്കറ്റ് പ്രിന്റ് ചെയ്യുന്ന രണ്ട് മെഷീനുകളും അധികൃതർ കണ്ടെടുത്തു. 

കടയിലുള്ള മെഷീനിൽ വിശദാംശങ്ങൾ പഞ്ച് ചെയ്യുകയും അത് ആറ് അക്കങ്ങളുള്ള രണ്ട് സെറ്റ് അടങ്ങുന്ന ഒരു റാഫിൾ കൂപ്പൺ അച്ചടിക്കുകയും ഉപഭോക്താവിന്റെ ലോട്ടറി നമ്പർ അനുബന്ധ ബോർഡിലെ നമ്പറുകളുമായി പൊരുത്തപ്പെടുന്നെങ്കിൽ, അവർക്ക്  ക്യാഷ് പ്രൈസുകൾ ലഭിക്കും എന്നതാണ് ഇത്തരത്തിലുള്ള ലോട്ടറിയുടെ രീതി. 5 ദിനാർ മുതൽ 12  ദിനാർ വരെയുള്ള തത്സമയ സമ്മാനങ്ങളും  മറ്റൊരു സ്‌കീമിൽ 390 ദിനാർ മുതൽ 10,300 ദിനാർ വരെയുള്ള സമ്മാനങ്ങളുമുള്ള  സ്കീമുകളുമാണ്  ഉണ്ടായിരുന്നത്. ഇത്തരം  പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലൈസൻസില്ലാതെ നറുക്കെടുപ്പ്,  ലോട്ടറി എന്നിവ നടത്തിയതിന് ഉത്തരവാദികളായവർക്ക് നിയമനടപടികൾ  നേരിടേണ്ടിവരും. 

ADVERTISEMENT

സ്റ്റോറുകൾക്കും ബിസിനസുകൾക്കും പ്രൊമോഷനൽ, സമ്മാനങ്ങൾ നൽകുന്ന സംരംഭങ്ങൾ നടത്താമെങ്കിലും, അവ മന്ത്രാലയം നിർദേശിക്കുന്ന ചട്ടങ്ങളും അവ സുതാര്യവുമാണെന്ന് ഉറപ്പാക്കുന്ന കർശനമായ നിയമങ്ങളും പാലിക്കേണ്ടതുണ്ട്. ഇത്തരം നിയന്ത്രണങ്ങൾ ഇല്ലാതെ ലോട്ടറി മെഷീനുകൾ സ്‌ഥാപിക്കുകയും അനധികൃത നറുക്കെടുപ്പ് നടത്തുകയോ ചെയ്യുന്നവർക്കെതിരെ  നിയമപരമായ നടപടികൾ ഉണ്ടാകുമെന്നും ഇൻസ്പെക്ടർമാർ മുന്നറിയിപ്പ് നൽകി. ഏതൊരു ബിസിനസ് സംരംഭമായാലും കടയുടെ പേര്, സിആർ നമ്പർ, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ എല്ലാ വിവരങ്ങളും കടകൾക്ക് മുന്നിൽ വ്യക്തമായി കാണുന്നുണ്ടെന്ന് ഉറപ്പാക്കാൻ വാണിജ്യ സ്ഥാപന ഉടമകൾക്ക് നിർദേശം നൽകിയിട്ടുള്ളതായി മന്ത്രാലയം വ്യക്തമാക്കി.

ഇത്തരത്തിലുള്ള ഏതെങ്കിലും നിയമ ലംഘനങ്ങൾ, ഉപേക്ഷിക്കപ്പെട്ട കടകൾ അല്ലെങ്കിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ എന്നിവയുടെ വിവരങ്ങൾ മന്ത്രാലയവുമായി ബന്ധപ്പെട്ട് sijilat.com  അല്ലെങ്കിൽ inspection@moic.gov.bh എന്ന ഇമെയിൽ വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട്   മന്ത്രാലയം  അഭ്യർഥിച്ചു .  17111346 അല്ലെങ്കിൽ 17111252 എന്ന നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ 80008001 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ 17111225 എന്ന വാട്സാപ്പിലോ ആളുകൾക്ക് ബന്ധപ്പെടാവുന്നതാണ്. നിർദ്ദേശങ്ങളും പരാതികളും  തവാസൂലിലും  രേഖപ്പെടുത്താം.

English Summary:

Shop owners face action over illegal lottery scheme in Bahrain.