കുതിപ്പ് തുടർന്ന് സ്വർണം: 22 കാരറ്റും 300 ദിർഹത്തിലേക്ക്
ദുബായ് ∙ സ്വർണ വിപണിയിൽ വിലയുടെ അസ്ഥിരത തുടരുന്നു. സകല റെക്കോർഡുകൾക്കും മീതെ ഇന്നലെ വീണ്ടും സ്വർണ വില ഉയർന്നു.

ദുബായ് ∙ സ്വർണ വിപണിയിൽ വിലയുടെ അസ്ഥിരത തുടരുന്നു. സകല റെക്കോർഡുകൾക്കും മീതെ ഇന്നലെ വീണ്ടും സ്വർണ വില ഉയർന്നു. 24 കാരറ്റ് സ്വർണത്തിന് 323.25 ദിർഹമാണ് ഇന്നലത്തെ വില. 22 കാരറ്റ് സ്വർണം 300 ദിർഹത്തിന്റെ പടിവാതിലിൽ നിൽക്കുന്നു. 24 കാരറ്റ് സ്വർണം 300 ദിർഹം കടക്കുന്നതിന് അതിശയത്തോടെ കണ്ട വിപണി, വെറും ആഴ്ചകളുടെ വ്യത്യാസത്തിലാണ് 22 കാരറ്റ് സ്വർണം 300 ദിർഹത്തിലേക്കുള്ള കുതിപ്പിനെ കാണുന്നത്.
22 കാരറ്റിന് ഇന്നലെ 299.5 ദിർഹമാണ് വില. 50 ഫിൽസിന്റെ അകലം മാത്രം. 21 കാരറ്റ് 289.75 ദിർഹവും 18 കാരറ്റ് 248.5 ദിർഹവും കടന്നു. സ്വർണത്തിന്റെ മുഹൂർത്ത വ്യാപാരം ഇന്നലെ ഔൺസിന് (31.99 ഗ്രാം) 2662.59 ഡോളറായിരുന്നു. 0.38% കുറവാണ് വിലയിലുണ്ടായത്.