ഇന്ത്യ-ഒമാന്‍ സംയുക്ത സൈനിക പരിശീലനം സലാലയില്‍ സമാപിച്ചു
'അല്‍ നജാഹ്' എന്ന പേരില്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ നടന്ന ഇന്ത്യ-ഒമാന്‍ സംയുക്ത സൈനിക പരിശീലനം സമാപിച്ചു.
'അല്‍ നജാഹ്' എന്ന പേരില്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ നടന്ന ഇന്ത്യ-ഒമാന്‍ സംയുക്ത സൈനിക പരിശീലനം സമാപിച്ചു.
'അല്‍ നജാഹ്' എന്ന പേരില്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ നടന്ന ഇന്ത്യ-ഒമാന്‍ സംയുക്ത സൈനിക പരിശീലനം സമാപിച്ചു.
സലാല ∙ 'അല്‍ നജാഹ്' എന്ന പേരില്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ നടന്ന ഇന്ത്യ-ഒമാന്‍ സംയുക്ത സൈനിക പരിശീലനം സമാപിച്ചു. റബ്കൂത്ത് സൈനിക പരിശീലന മേഖലയില്‍ നടന്ന പരിശീലനത്തില്‍ ഇരു രാഷ്ട്രങ്ങളിലെയും വിവിധ സൈനിക വിഭാഗങ്ങളിലെ നൂറ് കണക്കിന് സൈനികര്‍ പങ്കാളികളായി. സമാപന വേദിയില്‍ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് സന്ദര്‍ശിച്ചു.
സൈനിക വിഭാഗങ്ങളുടെ പരിചയ സമ്പത്തും അറിവും കൈമാറ്റം ചെയ്യുന്നതിന്റെ കൂടി ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. വിവിധ സൈനിക പ്രവര്‍ത്തനങ്ങളില്‍ ഇരു സൈന്യവും ചേര്‍ന്ന് പരിശീലനം നടത്തി. സൈനിക പരിശീലന മേഖലയില്‍ ഇന്ത്യയും ഒമാനും തമ്മില്‍ സഹകരണ കരാര്‍ നിലവിലുണ്ട്. ഇന്ത്യയില്‍ ഉള്‍പ്പെടെ നിരവധി പരിശീലനങ്ങള്‍ ഇരു രാഷ്ട്രങ്ങളും ഒരുക്കിയിരുന്നു.