ഭാരത് ഉത്സവ് ഒക്‌ടോബർ 25ന്
ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്‍റർ (ഐസിസി) സംഘടിപ്പിക്കുന്ന "ഭാരത് ഉത്സവ് 2024" ഒക്‌ടോബർ 25ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദോഹ ∙ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്‍റർ (ഐസിസി) സംഘടിപ്പിക്കുന്ന "ഭാരത് ഉത്സവ് 2024" ഒക്‌ടോബർ 25ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം അഞ്ചു മണി മുതൽ ഖത്തർ നാഷനൽ കൺവെൻഷൻ സെന്‍റർ (ക്യുഎൻസിസി) മയാസ്സ തിയറ്ററിലാണ് പരിപാടി നടക്കുക.
ഐസിസിയുടെ വിവിധ അസോസിയേറ്റഡ് ഓർഗനൈസേഷനുകൾ, ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ എന്നിവരാണ് പരിപാടികൾ അവതരിപ്പിക്കുകയെന്ന് ഐ സി സി പ്രസിഡന്റ് എ .പി മണികണ്ഠൻ പറഞ്ഞു. ഐ സി സി കൾച്ചറൽ കമ്മിറ്റി ഓഡിയേഷനിലൂടെയാണ് ടീമുകളെ കണ്ടെത്തുക. 40 കലാപ്രകടങ്ങൾ ഭാരത് ഉത്സവിന്റെ ഭാഗമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തരി പ്രമുഖർ വിവിധ രാജ്യങ്ങളുടെ നയതന്ത്ര ഉദോഗസ്ഥർ ,വ്യവസായ വാണിജ്യ പ്രമുഖർ, സാമൂഹിക സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും . പരിപാടിയുടെ വിജയത്തിനായുള്ള പ്രവർത്തങ്ങൾ പുരോഗമിക്കുന്നതായും പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ സി സി ചീഫ് കോർഡിനേറ്റിങ് ഓഫിസറുമായ വൈഭവ് എ താണ്ഡലെ ,ഐ സി സി പ്രസിഡന്റ് എ .പി മണികണ്ഠൻ,വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബാഗുലു , ജനറൽ സെക്രട്ടറി മോഹൻകുമാർ ദുരൈസാമി , മാനേജിങ് കമ്മിറ്റി അംഗങ്ങളായ, ഗാർഗിബെൻ വിദ്യ , നന്ദിനി, ശാന്തനു ദേശ്പണ്ടെ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.