ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡ്രൈവർ ഖത്തറിൽ അന്തരിച്ചു
ഖത്തറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മലപ്പുറം പുതുപ്പള്ളി സ്വദേശി ജമാല്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

ദോഹ ∙ ഖത്തറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മലപ്പുറം പുതുപ്പള്ളി സ്വദേശി ജമാല്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. താമസ സ്ഥലത്ത് വച്ചുണ്ടായ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഖത്തറിലെ ഉംസലാല്‍ അലിയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
പിതാവ്: കൂളത്ത് ബാവുട്ടി. സഹോദരങ്ങള്‍: യാഹുട്ടി കൂളത്ത് (ഖത്തര്‍), നാസര്‍ മോന്‍ കൂളത്ത്. ഖത്തര്‍ കെഎംസിസി തവനൂര്‍ മണ്ഡലം പ്രവർത്തകനാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി മയ്യത്ത് പരിപാലന കമ്മിറ്റി 'ഇഹ്‌സാൻ' അറിയിച്ചു.