മനാമ ∙ പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ കൈപ്പുണ്യത്തിന്റെ രുചി അറിയാൻ ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഇത്തവണ ഓണസദ്യയ്ക്കായി എത്തിച്ചേർന്നത്.

മനാമ ∙ പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ കൈപ്പുണ്യത്തിന്റെ രുചി അറിയാൻ ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഇത്തവണ ഓണസദ്യയ്ക്കായി എത്തിച്ചേർന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ കൈപ്പുണ്യത്തിന്റെ രുചി അറിയാൻ ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഇത്തവണ ഓണസദ്യയ്ക്കായി എത്തിച്ചേർന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ കൈപ്പുണ്യത്തിന്റെ രുചി അറിയാൻ ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഇത്തവണ ഓണസദ്യയ്ക്കായി എത്തിച്ചേർന്നത് 5000 ആളുകൾ. 32 വിഭവങ്ങൾ നാല് കൂട്ടം പായസത്തോടൊപ്പം വിളമ്പിക്കഴിഞ്ഞപ്പോൾ  പഴയിടത്തിന്റെ ബഹ്‌റൈൻ സദ്യയുടെ പന്ത്രണ്ടാം വട്ടം ആവർത്തിക്കുകയായിരുന്നു.

വിഭവങ്ങളിൽ ഓരോ വർഷവും പ്രത്യേകതകൾ വേണമെന്നുള്ള ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടുതന്നെ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലയിലെ പ്രവാസികളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള വൈവിധ്യങ്ങളാണ് പഴയിടം സദ്യയിൽ ഉൾക്കൊള്ളിക്കുന്നത്. ഒരു പക്ഷേ ഒരു വിദേശ രാജ്യത്ത് ഇത്രയധികം തവണ തുടർച്ചയായി ഓണസദ്യ ഒരുക്കിയ പാചക വിദഗ്ദ്ധൻ എന്ന ഖ്യാതിയും പഴയിടത്തിന് മാത്രം അവകാശപ്പെട്ടതായിരിക്കും. ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് മുഖ്യാതിഥി ആയിരുന്നു.

Image Credit: Sanu Raj
ADVERTISEMENT

∙ ചക്കപ്പായസത്തിന് തയ്യാറെടുത്തത് മാസങ്ങൾക്ക് മുൻപേ
ഇത്തവണയും ബഹ്‌റൈൻ കേളീയ സമാജത്തിലെ ഓണസദ്യയ്ക്ക് എന്തെങ്കിലും പ്രത്യേകത വേണമെന്ന് പ്രസിഡന്‍റ് രാധാകൃഷ്ണപിള്ള നേതൃത്വം നൽകുന്ന ഭരണസമിതി തീരുമാനിച്ചപ്പോൾ തെക്ക് വടക്ക് വകഭേദമില്ലാതെ ഇഷ്ടപ്പെടുന്ന ഒരു വിഭവം ഒരുക്കാനാണ് പഴയിടത്തോട് ആവശ്യപ്പെട്ടത്. അങ്ങനെയാണ് കേരളത്തിന്റെ സ്വന്തം ചക്ക കൊണ്ട് പായസം ഉണ്ടാക്കാമെന്നുള്ള നിർദേശം അദ്ദേഹം മുന്നോട്ട് വച്ചത്. പക്ഷേ ഓണക്കാലം ആകുമ്പോഴേക്കും ചക്കയുടെ സീസൺ കഴിയും. മാത്രമല്ല ഇപ്പോൾ ലഭ്യമാകുന്ന ചക്ക പലതും വെള്ളം നിറഞ്ഞ് സ്വാദും കുറയും.

Image Credit: Sanu Raj

അത്  കൊണ്ട് തന്നെ മാർച്ച് മാസത്തിൽ തന്നെ സ്വാദിഷ്ടമായ ചക്ക ശേഖരിച്ചു. 5000 പേർക്കുള്ള പായസത്തിനു വേണ്ടിയുള്ളത്രയും ചക്ക പഴയിടത്തിന്റെ നാട്ടിലുള്ള പാചകശാലയിൽ കുറുക്കി വരട്ടി വച്ചു. അവധി കഴിഞ്ഞ് നാട്ടിൽ നിന്നും ബഹ്റൈനിലേക്ക് വരുന്ന സമാജം കുടുംബാംഗങ്ങ ഓരോരുത്തരായി വരട്ടിയെടുത്ത ചക്ക കൊണ്ടുവരികയായിരുന്നു.ഉണ്ണികൃഷ്ണൻ പിള്ള കൺവീനറായുള്ള  കമ്മിറ്റിയാണ് തുടക്കം മുതൽ പഴയിടത്തിനും സംഘത്തിനോടൊപ്പം ഓണസദ്യയ്ക്ക് നേതൃത്വം നൽകിയത്. ഓണസദ്യയ്ക്ക് എത്തുന്ന അതിഥികൾക്ക്  വരി നിൽക്കാതെ പ്രവേശിക്കുന്നതിന് വേണ്ടി പ്രത്യേക ടെന്റും സമാജത്തിന് പുറത്ത് ഒരുക്കിയിരുന്നു.

ADVERTISEMENT

∙ പാലക്കാടൻ സദ്യയ്ക്ക് വിദേശ അംബാസഡർമാരുടെ പട
സെപ്റ്റംബർ 27 നായിരുന്ന ബഹ്‌റൈനിലെ പാലക്കാട് ആർട്ട്സ് ആൻഡ് കൾച്ചറൽ തിയറ്റർ(PAACT) ഒരുക്കിയ ഓണസദ്യയും . ബഹ്‌റൈനിൽ സംഘടനകളുടെ വിഭാഗത്തിൽ ഫൈവ് സ്റ്റാർ ഹോട്ടൽ ഓണം ആഘോഷിക്കുന്ന പാക്ട്, ഇത്തവണ ബഹ്‌റൈനിലെ വിവിധ അംബാസഡർമാരെയും  ഓണം ഉണ്ണാൻ  ക്ഷണിച്ചിരുന്നു .ഇലയിൽ ഭക്ഷണം കഴിച്ച് ശീലമില്ലാത്ത അന്യരാജ്യക്കാരായ അംബാസഡർമാർ   കേരളത്തിന്റെ തനതായ വിഭവങ്ങൾ  ഇലയിട്ട് കഴിച്ചപ്പോൾ   അവർ ഭക്ഷണം കഴിക്കുന്നത് കാണാനും ആളുകൾ തിങ്ങിക്കൂടി.

Image Credit: BKS Bahrain

ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി  ഇജാസ് അസ്‌ലം, മലേഷ്യൻ അംബാസിഡർ ഷാസ്രിൽ സാഹിറാൻ, ഫിലിപ്പീൻസ് അംബാസിഡർ. ആനി ജലാൻഡോ ഓൺ ലോയസ്, അംബാസഡർ ഓഫ് റിപ്പബ്ലിക് ഓഫ് തുർക്കി. ഇസിൻ കാക്കിൽ, നേപ്പാൾ അംബാസഡർ. തീർത്ഥരാജ് വാഗ്ലെ, ചാർജ് ഡി അഫയേഴ്‌സ് റോയൽ തായ് എംബസി . നുട്ടപാർ ചുംനിജാരകിജ്, ബഹ്‌റൈൻ പാർലിമെന്റ് അംഗങ്ങൾ , മുഹമ്മദ് ജനാഹി, ഡോ മറിയം അൽ ദീൻ, യൂസഫ് ലോറി- ഇൻഫർമേഷൻ ഡയറക്ടർ, നാസ്സർ വലീദ് ഇബ്രാഹിം കാനു തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു ഓണസദ്യയും കഴിച്ചാണ് മടങ്ങിയത്. 'ഒരുമയുടെ ഓണം' എന്ന പേരിൽ ക്രൗൺ പ്ലാസ  ഹാളിൽ വച്ച്  നടന്ന ആഘോഷപരിപാടിയിൽ, ബഹ്റൈനിലെ പാർലമെന്റ് അംഗങ്ങളും,പൗരപ്രമുഖരും, കലാസാംസ്കാരിക രംഗത്തെ താരങ്ങളും പങ്കെടുത്തു.

ADVERTISEMENT

പാലക്കാട്ടുനിന്നും ബഹ്‌റൈനിൽ എത്തിയ സംഘം തയ്യാറാക്കിയ  മെഗാ ഓണസദ്യയിൽ രണ്ടായിരത്തില്പരം ആളുകൾ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.മലയാള പിന്നണി ഗായകൻ ശ്രീനാഥ്,രാജീവ് വെള്ളിക്കോത്ത്,അദ്യ ഷിജു,വൈഷ്ണവ് ഉണ്ണി,സംവൃത് സതീഷ് ,ശ്രീദക്ഷ എന്നിവർ ഒരുക്കിയ  സംഗീത വിരുന്നും പാക്‌ട് അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരകളികളും ആഘോഷ പരിപാടി മികവുറ്റതാക്കി.

മലയാളസിനിമ  താരങ്ങളായ ജീവയും അനുമോളും ആഘോഷ പരിപാടിയിൽ പങ്കു ചേരാൻ എത്തിയിരുന്നു. പാക്‌ട് പ്രസിഡന്റ് അശോക് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി സതീഷ് കുമാർ സ്വാഗതം പറഞ്ഞു. ഓണാഘോഷത്തിനെത്തിയവരോട്  പാക്‌ട് എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.

English Summary:

Pazhayidom Mohanan Namboothiri with Onasadya in Bahrain Keraliya Samajam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT