മനോരമ വിദ്യാരംഭത്തിന് റജിസ്ട്രേഷൻ തുടരുന്നു
പ്രവാസി മലയാളികളുടെ മക്കൾക്ക് അറിവിന്റെ ഹരിശ്രീ കുറിക്കാൻ മലയാള മനോരമ ദുബായിൽ ഒരുക്കുന്ന വിദ്യാരംഭത്തിന്റെ റജിസ്ട്രേഷൻ തുടരുന്നു.

ദുബായ്∙ പ്രവാസി മലയാളികളുടെ മക്കൾക്ക് അറിവിന്റെ ഹരിശ്രീ കുറിക്കാൻ മലയാള മനോരമ ദുബായിൽ ഒരുക്കുന്ന വിദ്യാരംഭത്തിന്റെ റജിസ്ട്രേഷൻ തുടരുന്നു. വിജയദശമി ദിനമായ ഒക്ടോബർ 13ന് രാവിലെയാണ് വിദ്യാരംഭം.
ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, മലയാള സിനിമയിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ വയലാർ ശരത് ചന്ദ്രവർമ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും സാഹിത്യകാരനുമായ ജോസ് പനച്ചിപ്പുറം എന്നിവരാണ് ഗുരുക്കന്മാർ. കേരളത്തിൽ നടക്കുന്ന അതേ രീതിയിൽ, നമ്മുടെ പൈതൃകം മുറുകെപ്പിടിച്ചാണ് ചടങ്ങുകൾ. പ്രവേശന ഫീസില്ല. റജിസ്ട്രേഷൻ സൗജന്യം.