ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ രാജ്യത്ത് വിവിധ നിയമ പരിഷ്‌കാരങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് നേരിട്ട് പരിശോധിച്ച് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹ്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ജാബ്രിയ പ്രദേശത്ത് ഗതാഗത പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ വെള്ളിയാഴ്ചയും അദ്ദേഹം പരിശോധന നടത്തി. ഇത്തവണ ഹവാല്ലിയിലായിരുന്നു പരിശോധന.  

ഹവാല്ലിയിലെ പരിധോനയില്‍ 1,895 നിയമലംഘനങ്ങളാണ് പിടികൂടിയത്. തിരിച്ചറിയല്‍ രേഖയില്ലാതെ 32 വ്യക്തികള്‍, തൊഴില്‍ നിയമ ലംഘകര്‍ 24, മദ്യം കൈവശം വച്ചതിന് രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യിട്ടുണ്ട്. ബാക്കിയുള്ളവ ഗതാഗത നിയമ ലംഘനങ്ങളാണ്. വ്യാഴാഴ്ച വൈകിട്ട് ജാബ്രിയായില്‍ നടത്തിയ പരിശോധനയില്‍ 800 ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രത്യേക സുരക്ഷാ സേനയുടെ പിന്തുണയോടെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസ്‌ക്യൂ പൊലീസ്, പൊതു സുരക്ഷാ വിഭാഗം,കൂടാതെ, വനിതാ പൊലീസ് സേനയുടെ സജീവ പങ്കാളിത്തവും ഉണ്ടായിരുന്നു.

അതേസമയം, ഈ വര്‍ഷം ആദ്യം മൂന്നര മാസത്തെ പൊതുമാപ്പ് ആഭ്യന്തരമന്ത്രാലയം അനുവദിച്ചെങ്കിലും ഒരു ലക്ഷത്തില്‍ അധികം താമസ-കുടിയേറ്റ നിയമലംഘകരില്‍ പകുതിയോളം വിദേശികള്‍ മാത്രമാണ് ഇത് പ്രയോജനപ്പെടുത്തിയത്. കൂടാതെ,ഗാര്‍ഹിക വീസ(ഖാദീം) സ്വകാര്യ കമ്പിനി(ഷൂണ്‍) വീസകളിലേക്ക് മാറ്റാനുള്ള സൗകര്യവും മന്ത്രാലയം ഒരുക്കിയിരുന്നു. അതിന്‌ ശേഷമാണ്, ഇപ്പോള്‍ രാജ്യ വ്യാപകമായി പരിശോധന കടുപ്പിച്ചിരിക്കുന്നത്. പിടികൂടുന്നവരെ വിരലടയാളം എടുത്ത് നട് കടത്തുകയാണ് ചെയ്തുവരുന്നത്.

English Summary:

Sheikh Fahad Yusuf Al Sabah came for inspection again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com