ദോഹ ∙ ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം മാനസിക ആരോഗ്യ ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു.

ദോഹ ∙ ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം മാനസിക ആരോഗ്യ ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഇന്ത്യൻ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ് ഖത്തർ) മാനസിക ആരോഗ്യ ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു.  'മൈന്റ് മാറ്റേഴ്സ്' എന്ന പേരിൽ സംഘടിപ്പിച്ച ശിൽപശാല, ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ എൻ.എം. റിസർച്ച് സയൻറിസ്റ്റും, കൗൺസലറുമായ ജോർജ്ജ് വി ജോയ് നയിച്ചു.

മാനസിക സമ്മർദ്ദം നിയന്ത്രിക്കാനും, അതുവഴി  മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന രീതിയിലായിരുന്നു ശിൽപശാല രൂപകൽപ്പന ചെയ്തിരുന്നത്. ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷനായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. ഐസിബിഎഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി സ്വാഗതം പറഞ്ഞു. 

ADVERTISEMENT

 ജനറൽ സെക്രട്ടറി വർക്കി ബോബൻ പരിപാടികൾ ഏകോപിപ്പിച്ചു. ഐസിബിഎഫ്  40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജനോപകാരപ്രദമായ 40 പരിപാടികളിൽ 27-ാമത് പരിപാടിയാണ് ഈ ശിൽപശാല. മാനേജിങ് കമ്മിറ്റി അംഗം അബ്ദുൾ റഊഫ് കൊണ്ടോട്ടി നന്ദി പറഞ്ഞു.  മാനേജിങ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, നീലാംബരി സുശാന്ത്, ഉപദേശക സമിതി അംഗം ടി. രാമശെൽവം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

English Summary:

ICBF Qatar organized Workshop