ജിദ്ദ ഇന്‍റർനാഷനൽ മാർക്കറ്റിലെ തീപിടിത്തം: രണ്ട് സിവിൽ ഡിഫൻസ് സേനാംഗങ്ങൾ മരിച്ചു
ജിദ്ദ∙ ഇന്നലെ ജിദ്ദ ഇന്‍റർനാഷനൽ മാർക്കറ്റിലുണ്ടായ തീപിടിത്ത പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ രണ്ട് സിവിൽ ഡിഫൻസ് സേനാംഗങ്ങൾ മരിച്ചു. തീ അണയ്ക്കുന്നതിനിടെയാണ് സേനാംഗങ്ങളായ അക്രം ജുമാ അൽ ജാഹ്നി, അബ്ദുല്ല മനാഹി അൽ സുബേയ് എന്നിവരുടെ ജീവനാണ് നഷ്ടമായതെന്ന് അധികൃതർ വെളിപ്പെടുത്തി. അൽ റൗദ ജില്ലയിലെ വാണിജ്യ

ജിദ്ദ∙ ഇന്നലെ ജിദ്ദ ഇന്‍റർനാഷനൽ മാർക്കറ്റിലുണ്ടായ തീപിടിത്ത പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ രണ്ട് സിവിൽ ഡിഫൻസ് സേനാംഗങ്ങൾ മരിച്ചു. തീ അണയ്ക്കുന്നതിനിടെയാണ് സേനാംഗങ്ങളായ അക്രം ജുമാ അൽ ജാഹ്നി, അബ്ദുല്ല മനാഹി അൽ സുബേയ് എന്നിവരുടെ ജീവനാണ് നഷ്ടമായതെന്ന് അധികൃതർ വെളിപ്പെടുത്തി. അൽ റൗദ ജില്ലയിലെ വാണിജ്യ കേന്ദ്രത്തിന്റെ ഗേറ്റ് 4 ലാണ് ഇന്നലെ തീ പടർന്നത്.
മരണമടഞ്ഞ സേനാംഗങ്ങൾക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അനുശോചനം രേഖപ്പെടുത്തി. തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ സിവിൽ ഡിഫൻസ് ടീമുകൾക്ക് കഴിഞ്ഞതായി സ്രോതസ്സുകൾ അറിയിച്ചു. പുലർച്ചെയുള്ള നമസ്‌കാര സമയത്തിന് മുമ്പ് നാലാം ഗേറ്റിന്‍റെ ഭാഗത്ത് ആരംഭിച്ച തീ പിന്നീട് മാർക്കറ്റിന്‍റെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും പടരുകയും തീജ്വാലകൾ പരക്കെ ഉയരുകയുമായിരുന്നുവെന്ന് വൃത്തങ്ങൾ വിശദീകരിച്ചു.