തൊഴിൽ തർക്ക പരിഹാര സമിതിക്ക് മുന്നിൽ എത്തിയ പരാതികൾ പരിഹരിച്ചതായി മന്ത്രാലയം
ദോഹ ∙ ഖത്തർ തൊഴിൽ മന്ത്രലയത്തിന് കീഴിലെ തൊഴിൽ തർക്ക പരിഹാര സമിതിക്ക് മുന്നിൽ ഈ വർഷം രണ്ടാം പാദത്തിൽ 1,831 ഓളം പരാതികൾ ലഭിച്ചതായി ഖത്തർ തൊഴിൽ മന്ത്രാലയം. ഇതിൽ 1,229 എണ്ണത്തിലും തീരുമാനമായതായി തൊഴിൽ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ വര്ഷം ഇതുവരെ 6849 പരാതികളാണ് ലഭിച്ചത്.

ദോഹ ∙ ഖത്തർ തൊഴിൽ മന്ത്രലയത്തിന് കീഴിലെ തൊഴിൽ തർക്ക പരിഹാര സമിതിക്ക് മുന്നിൽ ഈ വർഷം രണ്ടാം പാദത്തിൽ 1,831 പരാതികൾ ലഭിച്ചതായി ഖത്തർ തൊഴിൽ മന്ത്രാലയം. ഇതിൽ 1,229 എണ്ണത്തിലും തീരുമാനമായതായി തൊഴിൽ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ഇതുവരെ 6849 പരാതികളാണ് ലഭിച്ചത്. അതിൽ വലിയ ഒരു ശതമാനം പരിഹരിച്ചതായും മന്ത്രാലയം പുറത്തുവിട്ട സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി.
തൊഴിൽ തർക്ക പരിഹാര വകുപ്പിന് 345 പൊതു റിപ്പോർട്ടുകളും ലഭിച്ചു, അവയെല്ലാം പരിഹരിച്ചു. ലേബർ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ തൊഴിൽ കരാർ അംഗീകാരത്തിനായി ഏകദേശം 220,877 അപേക്ഷകൾ ലഭിച്ചു. തിരിച്ചറിയിൽ കാർഡിൽ രേഖപ്പെടുത്തിയ തൊഴിൽ മാറ്റുന്നതിനായി 13,787 അപേക്ഷകളാണ് മന്ത്രാലയത്തിന് ലഭിച്ചത്. രണ്ടാം പാദത്തിൽ മന്ത്രാലയം റിക്രൂട്ട്‌മെൻ്റ് ഓഫിസുകളിൽ ഏകദേശം 705 പരിശോധനകൾ നടത്തി.
നാല് സ്ഥപങ്ങൾക്ക് മുന്നറിപ്പ് നൽകിയതായും 12 കമ്പനികൾ പൂർണ്ണമായോ ഭാഗികമായോ അടച്ചുപൂട്ടിയതായും സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി. രാജ്യത്തെ തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട നിയമങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി രണ്ടാം പാദത്തിൽ ലേബർ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെൻ്റ് തീവ്രമായ പരിശോധന ക്യാംപെയ്നുകളാണ് സംഘടിപ്പിച്ചത്.
വിവിധ മേഖലകളിലായി മൊത്തം 12,816 പരിശോധനകൾ നടത്തി. നിയമ ലംഘനങ്ങൾ പരിഹരിക്കുന്നതിനായി 1,564 കമ്പനികൾക്ക് മുന്നറിയിപ്പുകൾ നൽകി. കൂടാതെ, ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റ് ഏകദേശം 5,539 പരിശോധനകൾ വർക്ക് സൈറ്റുകളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും നടത്തിയതായും റിപ്പോർട്ട് വ്യക്തമാക്കി.