151 അനധികൃത തൊഴിലാളികളെ നാടുകടത്തി
മനാമ ∙ സെപ്റ്റംബർ 22 മുതൽ 28 വരെയുളള കാലയളവിൽ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) നടത്തിയ 2,179 പരിശോധനകളെ തുടർന്ന് 151 തൊഴിലാളികളെ നാടുകടത്തിയതായി തൊഴിൽ നിയമ മന്ത്രാലയം അറിയിച്ചു.

ഈ കാലയളവിൽ, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, പാസ്പോർട്ട് ആൻഡ് റസിഡൻസ് വിഭാഗങ്ങൾ നടത്തിയ 32 സംയുക്ത പരിശോധനകളിൽ ഗവർണറേറ്റുകളിലുടനീളമുള്ള വിവിധ വാണിജ്യ സ്ഥാപനങ്ങളിലായി 2,147 സന്ദർശനങ്ങൾ നടത്തി. ഇതിൽ പതിനെട്ടെണ്ണം ക്യാപിറ്റൽ ഗവർണറേറ്റിലും നാലെണ്ണം മുഹറഖ്, നോർത്തേൺ ഗവർണറേറ്റുകളിലും ആറെണ്ണം സതേൺ ഗവർണറേറ്റിലും നടന്നു.
തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ക്രമരഹിതമായ തൊഴിലിനുമെതിരായുമുള്ള സർക്കാർ സംരംഭങ്ങളെ പിന്തുണയ്ക്കാൻ അതോറിറ്റി ജനങ്ങളോട് അഭ്യർഥിച്ചു. തൊഴിൽ വിപണി ലംഘനങ്ങളെ കുറിച്ചുള്ള പരാതികൾ അറിയിക്കാൻ ഇ ഔദ്യോഗിക വെബ്‌സൈറ്റായ www.lmra.gov.bh -അല്ലെങ്കിൽ ദേശീയ സംവിധാനം (തവാസുൽ) ഉപയോഗിച്ചോ അതോറിറ്റിയുടെ കോൾ സെൻ്ററുമായോ (17506055 ) ബന്ധപ്പെടാമെന്ന് എൽഎംആർഎ അറിയിച്ചു.