കുവൈത്ത്‌സിറ്റി ∙ ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങള്‍ക്ക് സ്വദേശികള്‍ക്ക് ആഭ്യന്തര മന്ത്രാലയം അനുവദിച്ച സമയം ഇന്നലെ അവസാനിച്ചപ്പോള്‍, 59,841 പേര്‍ നടപടിക്രമം പൂര്‍ത്തിയാക്കിയില്ലെന്ന് ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഈദ് അല്‍-അവൈഹാന്‍ വെളിപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌സിറ്റി ∙ ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങള്‍ക്ക് സ്വദേശികള്‍ക്ക് ആഭ്യന്തര മന്ത്രാലയം  അനുവദിച്ച സമയം ഇന്നലെ അവസാനിച്ചപ്പോള്‍, 59,841 പേര്‍ നടപടിക്രമം പൂര്‍ത്തിയാക്കിയില്ലെന്ന് ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഈദ് അല്‍-അവൈഹാന്‍ വെളിപ്പെടുത്തി. നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടവരുടെ എല്ലാ ഇടപാടുകളും മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആദ്യ ഘട്ടമെന്ന നിലയില്‍ ബാങ്ക് മുഖേനയുള്ള എല്ലാ ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ നിര്‍ത്തിയിട്ടുണ്ട്. അക്കൗണ്ട് ബാലന്‍സ്, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ നേടുക, പണം കൈമാറുക, സാമ്പത്തിക ലിങ്കുകള്‍ അല്ലെങ്കില്‍ 'വാംഡ്' പോലുള്ള സേവനങ്ങള്‍ വഴി പേയ്‌മെന്റ് നടത്തുക എന്നിവ നിയന്ത്രിച്ചിട്ടുണ്ട്. പണമിടപാടുകള്‍ക്ക് നേരിട്ട് ബാങ്കില്‍ പോകണം. മാത്രവുമല്ല, 15-നകം ബയോമെട്രിക് പൂര്‍ത്തികരിച്ചില്ലെങ്കില്‍, കെ-നെറ്റ്, വീസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയുള്‍പ്പെടെ എല്ലാതരം ബാങ്ക് കാര്‍ഡുകള്‍ നിര്‍ജ്ജീവമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ADVERTISEMENT

  ഷോപ്പിങ് മാളുകളിലെ ബയോമെട്രിക് വിരലടയാള സേവനങ്ങള്‍ ഇന്നലെ അവസാനിപ്പിച്ചു. എന്നാല്‍, ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രങ്ങളില്‍ ദിവസവും രാവിലെ 8 മുതല്‍ രാത്രി 8 വരെ സേവനം നല്‍കുന്നത് തുടരും.

വിദേശത്ത് പഠിക്കുന്ന സ്വദേശി വിദ്യാര്‍ഥികള്‍ക്കും, വിദേശത്ത് ചികിത്സയിലുള്ളവര്‍ക്കും ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. വിദേശികള്‍ക്ക് ഡിസംബര്‍ 31-വരെ സമയം അനുവദിച്ചിട്ടുണ്ട്.

English Summary:

Biometric fingerprint deadline has expired in Kuwait - Biometric System