ദോഹ ∙ ഫോക് ഖത്തർ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒക്ടോബറിൽ നടക്കുന്ന 'നമ്മൾ കോഴിക്കോട്' മെഗാ ഇവന്റിന്റെ മുന്നോടിയായി 'ഒരു ദേശത്തിന്റെ സർഗ്ഗസഞ്ചാരം' എന്ന പേരിൽ സാംസ്കാരികസദസ്സ് സംഘടിപ്പിച്ചു. യൂനസ്‌കോ സാഹിത്യനഗരം പദവി ലഭിച്ച കോഴിക്കോടിന്റ കലാ-സാംസ്കാരിക വിശേഷങ്ങൾ പങ്കുവെച്ച് ഐ സി സി മുംബൈ ഹാളിൽ നടന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഫോക് ഖത്തർ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒക്ടോബറിൽ നടക്കുന്ന 'നമ്മൾ കോഴിക്കോട്' മെഗാ ഇവന്റിന്റെ മുന്നോടിയായി 'ഒരു ദേശത്തിന്റെ സർഗ്ഗസഞ്ചാരം' എന്ന പേരിൽ സാംസ്കാരികസദസ്സ് സംഘടിപ്പിച്ചു. യൂനസ്‌കോ സാഹിത്യനഗരം പദവി ലഭിച്ച കോഴിക്കോടിന്റ  കലാ-സാംസ്കാരിക വിശേഷങ്ങൾ പങ്കുവെച്ച് ഐ സി സി മുംബൈ ഹാളിൽ നടന്ന പരിപാടി ഉള്ളടക്കം കൊണ്ടും കലാ-സാംസ്കാരിക പ്രവർത്തകരുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായി. 

പ്രശസ്ത ഗായകൻ വി. ടി. മുരളിയുടെ ഓൺലൈൻ ആശംസകളോടെ തുടങ്ങിയ സംഗമത്തിൽ ഫോക് ഖത്തർ പ്രസിഡന്റ് കെ.കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു.  ഡോ. റഷീദ് പട്ടത്ത്, സാം ബഷീർ, തൻസീം കുറ്റ്യാടി എന്നിവർ വിഷയാവതരണം നടത്തി സംസാരിച്ചു. ഒക്ടോബർ 18 ന് നടക്കുന്ന മെഗാ ഇവന്റിനെക്കുറിച്ച്  സംഘാടക സമിതി ചെയർമാൻ അഷ്‌റഫ്‌ വെൽകെയർ, ജനറൽ കൺവീനർ മൻസൂർ അലി എന്നിവർ വിശദീകരിച്ചു. 

ADVERTISEMENT

മുഖാമുഖ സെഷനിൽ ഡോ. സാബു കെ സി, റഊഫ് കൊണ്ടോട്ടി, അൻവർ ബാബു, ഫരീദ് തിക്കോടി, അൻസാർ അരിമ്പ്ര, നിമിഷ നിഷാദ്, പ്രദോഷ് കുമാർ, മുസ്തഫ എലത്തൂർ, സുനിൽ പെരുമ്പാവൂർ, സുബൈർ നാദാപുരം, ഹുസൈൻ വാണിമേൽ, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. 

ഫോക് ഖത്തർ ജനറൽ സെക്രട്ടറി രഞ്ജിത്ത് കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി സിറാജ് സിറു നന്ദിയും പറഞ്ഞു. മുനീർ ഒ. കെ, ശരത്, മുസ്തഫാ എം.വി, സാജിദ് ബക്കർ, അഡ്വ.രാജശ്രീ, സമീർ, സുനു, അഡ്വ.റിയാസ്, ജെയിംസ് മരുതോങ്കര, റിയാസ് ബാബു, അഷ്റഫ് വടകര, സമീര ഷാജു, ബിജു കൈവേലി എന്നിവർ നേതൃത്വം നൽകി. പരിപാടിയോടനുബന്ധിച്ച് വായനക്കാർക്ക് പുസ്തകങ്ങൾ കൈമാറാനുള്ള ബുക്സ് എക്സ്ചേഞ്ച് കൗണ്ടറും സജ്ജീകരിച്ചിരുന്നു.

English Summary:

Oru deshathinte-sargasancharam - programme-conducted