സീസണൽ പനിയിൽ നിന്നും രക്ഷനേടാം സൗജന്യ കുത്തിവയ്പ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം
ദോഹ ∙ ഗൾഫ് മേഖലയില കാലാവസ്ഥ മാറ്റത്തിലേക്കു നീങ്ങുകയാണ്. ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും പതിയെ തണുപ്പിലേക്ക് നീങ്ങുന്ന ദിനങ്ങളാണ് ഇനി.

ദോഹ ∙ ഗൾഫ് മേഖലയില കാലാവസ്ഥ മാറ്റത്തിലേക്കു നീങ്ങുകയാണ്. ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും പതിയെ തണുപ്പിലേക്ക് നീങ്ങുന്ന ദിനങ്ങളാണ് ഇനി. ഈ മാറ്റതിനിടയിൽ പനിയും ചുമയും ജലദോഷവും വില്ലനായി എത്തും. രോഗത്തെ പ്രതിരോധിക്കാനുള്ള ക്യാംപെയ്നുമായി ഖത്തർ ആരോഗ്യ മന്ത്രാലയം. പനി, ചുമ, ജലദോഷം ഉൾപ്പെടെ അസുഖങ്ങൾ വർധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി), പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) എന്നിവരുമായി സഹകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം വാർഷിക സീസണൽ പനിക്കെതിരായ കുത്തിവയ്പ്പിന് തുടക്കം കുറിച്ചു.
പകർച്ചപ്പനിക്കെതിരായ പ്രതിരോധകുത്തിവയ്പ്പ് ഇന്നു മുതൽ ഒക്ടോർ 31 വരെ നടത്താനാണ് ഖത്തർ ആരോഗ്യ മന്ത്രാലയ തീരുമാനം. സീസണൽ പനിക്കെതിരായ കുത്തിവയ്പ്പിനുള്ള സൗകരൃം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ 80ഓളം ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കു പുറമെ ഹമദ് മെഡിക്കൽകോർപറേഷൻ ഒപി ക്ലിനിക്കുകൾ, മൾടിപിൾ സെമി ഗവൺമെന്റ് സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവടങ്ങളിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.