രാജ്യാന്തര മത്സരങ്ങളിൽ ‘സെഞ്ച്വറി’ പിന്നിട്ട് യുഎഇയിലെ മലയാളി ക്രിക്കറ്റ് താരം.

രാജ്യാന്തര മത്സരങ്ങളിൽ ‘സെഞ്ച്വറി’ പിന്നിട്ട് യുഎഇയിലെ മലയാളി ക്രിക്കറ്റ് താരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര മത്സരങ്ങളിൽ ‘സെഞ്ച്വറി’ പിന്നിട്ട് യുഎഇയിലെ മലയാളി ക്രിക്കറ്റ് താരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ രാജ്യാന്തര മത്സരങ്ങളിൽ ‘സെഞ്ച്വറി’ പിന്നിട്ട് യുഎഇയിലെ മലയാളി ക്രിക്കറ്റ് താരം. യുഎഇ ദേശീയ ടീം വൈസ് ക്യാപ്റ്റനായ കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദാണ് 101–ാമത് രാജ്യാന്തര മത്സരം കളിച്ച് ചരിത്രത്തിലിടം നേടിയിരിക്കുന്നത്. ഇപ്പോൾ ദക്ഷിണാഫ്രിക്കൻ ടൂറിലുള്ള യുഎഇ ടീം നമീബിയ, അമേരിക്കൻ ടീമുകളുമായാണ് മത്സരിക്കുന്നത്. ഇവിടെ നടന്ന തന്‍റെ നൂറാമത്തെ മത്സരത്തിൽ പുറത്താകാതെ അർധ സെഞ്ച്വറി നേടാൻ കഴിഞ്ഞത് തന്‍റെ നേട്ടത്തിന് ഇരട്ടിമധുരം പകർന്നതായി ബാസിൽ മനോരമ ഓൺലൈനിനോട് പറഞ്ഞു.

∙ 100 രാജ്യാന്തര മത്സരം, 1500 ലേറെ റൺസ്, 70 ലേറെ വിക്കറ്റ്
ക്രിക്കറ്റിൽ ബാസിൽ ഹമീദിന്‍റെ പ്രതിഭ ഏറ്റവും തിളങ്ങി നിൽക്കുന്ന സമയമാണിത്. ഏകദിന, ട്വന്‍റി20 രാജ്യാന്തര തലത്തിൽ യുഎഇക്ക് വേണ്ടി നൂറിലേറെ മത്സരങ്ങൾ കളിച്ച് ആകെ വാരിക്കൂട്ടിയത് 1500 ലേറെ റൺസാണ്. ബാറ്റർ എന്നതിലുപരി മികച്ച ഓഫ് സ്പിന്നർ കൂടിയായ ഇദ്ദേഹം 70 ലേറെ വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തിനോടൊപ്പം ബാസിൽ ഹമീദ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

യുഎഇയ്ക്ക് വേണ്ടി ഇനിയും കളിക്കാനാണ് ബാസിലിന് താത്പര്യം. യുഎഇ എല്ലാവരെയും ചേർത്തുപിടിക്കുന്ന രാജ്യമാണ്. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന സ്വദേശികളുടെ ഇടയില്‍ ഇപ്പോൾ ക്രിക്കറ്റ് പ്രിയ വിനോദമായി. വളരെ മികച്ച പ്രോത്സാഹനമാണ് ക്രിക്കറ്റ് കളിക്കാർ യുഎഇ ദേശീയ ടീം അധികൃതർ നൽകിവരുന്നത്. ലോക വനിതാ ടി20 മത്സരങ്ങൾ യുഎഇയിൽ നടക്കുന്നത് ഇവിടുത്തെ ക്രിക്കറ്റിന് ഗുണകരമാകുമെന്നും പ്രതീക്ഷിക്കുന്നു.

ദക്ഷിണാഫ്രിക്കൻ താരം ഡുപ്ലെസിസിനോടൊപ്പം ബാസിൽ ഹമീദ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ രവി പിള്ള കൊണ്ടുവന്നു; യുഎഇ ടീമിൽ ഇടം ലഭിച്ചു
ചെറുപ്പത്തിലേ ക്രിക്കറ്റിനോട് തത്പരനായിരുന്ന ബാസിലിന് കോഴിക്കോട് സെന്‍റ് ജോസഫ്സ് ബോയ്സ് ഹൈയർ സെക്കൻഡറി സ്കൂളിൽ 12 –ാംക്ലാസ് വരെ പഠിക്കുന്നതിനിടെയാണ് ക്രിക്കറ്റ് അഭിനിവേശമായത്. പിന്നീട് എറണാകുളം മഹാരാജാസ്, സെന്‍റ് ആൽബർട്സ് കോളജ് എന്നിവിടങ്ങളിൽ പഠിക്കുമ്പോഴും ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിൽ എംബിഎയ്ക്ക് പഠിക്കുമ്പോഴും ക്രിക്കറ്റിനെ കൈവിട്ടില്ല.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

അണ്ടർ 13 മുതൽ 25 വരെ കേരളത്തിന് വേണ്ടി പാഡണിഞ്ഞിട്ടുള്ള ഇദ്ദേഹം ലീഗ് അണ്ടർ 19ന് ശേഷം ഭാരത് പെട്രോളിയം കൊച്ചി റിഫൈനറീസിന് വേണ്ടി കളിച്ചു. 2014, 2015 രഞ്ജി ട്രോഫി ടീമിലുമുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് 2016ൽ മലയാളി ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കാൻ യുഎഇയിലെത്തുന്നത്. പ്രവാസി ബിസിനസുകാരൻ രവി പിള്ളയുടെ കമ്പനിയുടെ ടീമിന് വേണ്ടിയാണ് അന്ന് കളിച്ചത്.

ബാസിൽ ഹമീദ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ആ ടൂർണമെന്‍റിലെ മികച്ച പ്രകടനം രവി പിള്ളയുടെ കമ്പനിയിലേയ്ക്കും ടീമിലേയ്ക്കും വഴിതുറന്നു. യുഎഇയിലെ എല്ലാ ടൂർണമെന്‍റുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞത് തുണയായി. പിന്നീട് അൽ നബൂദ കമ്പനിയിലേയ്ക്ക് മാറുകയും അവരുടെ ടീമിന് വേണ്ടി നന്നായി കളിച്ചതിനെ തുടർന്ന് യുഎഇ ദേശീയ ടീമിലേകക് ക്ഷണം ലഭിക്കുകയുമായിരുന്നു. സിംബാബ് വെ, കെനിയ എന്നീ ടീമുകൾക്കെതിരെയുള്ള യുഎഇ ടീമിലാണ് ആദ്യം കളിച്ചത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

അന്ന് മൂന്ന് കളികളിലായി യഥാക്രമം 36, 39, 80 നോട്ടൗട്ട് പ്രകടനം നടത്തി ശ്രദ്ധേയനായി. കൂടാതെ, നാല് വിക്കറ്റുകളും നേടി. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് യുഎഇ ടീം ബാസിലിനെ കൂടെക്കൂട്ടിയത്. ഗ്ലോബ്ലിങ് എന്ന കമ്പനിയാണ് നിലവിൽ വീസ നൽകി പിന്തുണയ്ക്കുന്നത്. പരിശീലകർ, കുടുംബം, സുഹൃത്തുക്കൾ എന്നിവരുടെയും അകമഴിഞ്ഞ പിന്തുണ ഈ നേട്ടത്തിന് കാരണമായതായി വിശ്വസിക്കുന്നു. മാത്രമല്ല, ഇവർക്കെല്ലാം ഏറെ നന്ദിയും പറയുന്നു.

ബാസിൽ ഹമീദ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ യുഎഇയിൽ അവസങ്ങളേറെ; ശ്രമിച്ചാൽ താരമാകാം
യുഎഇയിൽ ക്രിക്കറ്റിന് വലിയ സാധ്യതകളാണുള്ളതെന്ന് 32 വയസുകാരനായ ബാസില്‍ പറയുന്നു. രാജ്യത്തിന് സ്വന്തമായി ഫ്രാഞ്ചൈസി ലീഗ് ഉണ്ട്. അതിൽ രാജ്യാന്തര തലത്തിലെ വലിയ താരങ്ങൾ കളിക്കുന്നു. മുംബൈ ഇന്ത്യൻസിന്‍റെ ഐപിഎൽ ഫ്രാഞ്ചൈസി ടീമായ മുംബൈ എമിറേറ്റ്സിന് വേണ്ടി ഒരു വർഷവും ഷാർജ വാരിയേഴ്സിന് വേണ്ടിയും ബാസിൽ കളിച്ചു. അബുദാബി ടി10 ടീമിൽ കിരൺ പൊള്ളാർഡ്, ഡുപ്ലെസി, ഡേവിഡ് വാർണർ, മോയിൻ അലി, ആദിൽ റഷീദ് തുടങ്ങിയ രാജ്യാന്തര താരങ്ങളോടൊപ്പം കളിക്കാനും ഡ്രസിങ് റൂം പങ്കിടാൻ സാധിച്ചത് വലിയ നേട്ടമായി കാണുന്നു.

ബാസിൽ ഹമീദ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഇത്തരത്തിൽ മികച്ച പ്രകടനം നടത്തിയാൽ തീർച്ചയായും യുഎഇ ദേശീയ ടീമിലേയ്ക്കുള്ള വാതിൽ തുറക്കും. ഇതുവഴി ഫ്രാഞ്ചൈസി ക്രിക്കറ്റിലേയ്ക്കും ഓപണിങ് കിട്ടുമെന്നാണ് ഇദ്ദേഹത്തിന്‍റെ അഭിപ്രായം. അബ്ദുൽ ഹമീദ്–ബൽക്കീസ് ഹമീദ് ദമ്പതികളുടെ മകനായ ബാസിൽ യുഎഇയിലെ മലയാളികളുടെ അഭിമാനമായി കൂടുതൽ ഉയരങ്ങളിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.

ഇംഗ്ലണ്ട് താരം മോയിൻ അലിക്കൊപ്പം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
English Summary:

UAE's Malayali cricketer Basil Hameed created history by playing his 101st international match.