അനധികൃത മതവിധിക്ക് യുഎഇയിൽ 2 ലക്ഷം ദിർഹം വരെ പിഴ
അബുദാബി ∙ യുഎഇയിൽ അനുമതിയില്ലാതെ മതവിധികൾ പുറപ്പെടുവിക്കുന്നവർക്ക് 20,000 ദിർഹം മുതൽ 2 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്.

ഫെഡറൽ നിയമം അനുസരിച്ച് രാജ്യത്ത് മതവിധി പുറപ്പെടുവിക്കാൻ അനുമതിയുള്ള ഏക അതോറിറ്റി യുഎഇ കൗൺസിൽ ഫോർ ഫത്‌വ ആണ്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടും.
നിയമലംഘനം ആവർത്തിച്ചാൽ ഇരട്ടി പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. അടിയന്തരവും അല്ലാത്തതുമായ ഫത്‌വകൾ അബ്ദുല്ല ബിൻ ബയ്യ ചെയർമാനായ യുഎഇ ഫത്‌വ കൗൺസിലാണ് പുറപ്പെടുവിക്കുക. ഇതുമായി ബന്ധപ്പെട്ട പഠന, ഗവേഷണങ്ങൾക്കു ശേഷമായിരിക്കും പ്രഖ്യാപനം.