വിമാനങ്ങളുടെ റൂട്ട് മാറ്റി കുവൈത്ത് ഡിജിസിഎ; നീക്കം മേഖലയിലെ പ്രക്ഷുബ്ധമായ സാഹചര്യം പരിഗണിച്ച്
മേഖലയിലെ പ്രക്ഷുബ്ധമായ സാഹചര്യത്തെ തുടർന്ന് എല്ലാ കുവൈത്ത് വിമാനങ്ങളുടെയും റൂട്ടുകളിൽ മാറ്റം വരുത്തിയെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) അറിയിച്ചു.

കുവൈത്ത് സിറ്റി ∙ മേഖലയിലെ പ്രക്ഷുബ്ധമായ സാഹചര്യത്തെ തുടർന്ന് എല്ലാ കുവൈത്ത് വിമാനങ്ങളുടെയും റൂട്ടുകളിൽ മാറ്റം വരുത്തിയെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
റൂട്ടുകളിലെ മാറ്റം കാരണം ചില വിമാനങ്ങൾ കുവൈത്തിൽ വൈകിയെത്തുമെന്ന് എവിയേഷന്‍ സേഫ്റ്റി ആൻഡ് എയര്‍ ട്രന്‍സ്‌പോര്‍ട്ട് അഫേഴ്‌സ് ആക്ടിങ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ രാജ്ഹി വ്യക്തമാക്കി. എല്ലാ കുവൈത്ത് വിമാനങ്ങളും സുരക്ഷിതമാണ്. കുവൈറ്റിലേക്കും മറ്റ് വിമാനത്താവളങ്ങളിലേക്കും സുരക്ഷിതമായ രീതിയിൽ വിമാനങ്ങളുടെ വരവ് ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനങ്ങളുടെയും റൂട്ടുകളിൽ മാറ്റം വരുത്തിയ സാഹചര്യത്തിൽ യാത്രക്കാർ തങ്ങളുടെ യാത്രാ പദ്ധതികളിൽ അനുബന്ധ മാറ്റങ്ങൾ വരുത്തേണ്ടതായി വന്നേക്കാം. വിമാന കമ്പനികളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്.