ഇന്റർനാഷനൽ സൈബർ സെക്യൂരിറ്റി ഫോറത്തിന്റെ നാലാം പതിപ്പ് ഒക്ടോബർ 2ന് ആരംഭിക്കും
സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നാഷനൽ സൈബർ സെക്യൂരിറ്റി സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ സൈബർ സെക്യൂരിറ്റി ഫോറത്തിന്റെ നാലാം പതിപ്പ് ഒക്ടോബർ 2ന് റിയാദ് നഗരത്തിൽ ആരംഭിക്കും.

റിയാദ് ∙ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നാഷനൽ സൈബർ സെക്യൂരിറ്റി സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ സൈബർ സെക്യൂരിറ്റി ഫോറത്തിന്റെ നാലാം പതിപ്പ് ഒക്ടോബർ 2ന് റിയാദ് നഗരത്തിൽ ആരംഭിക്കും.
ഒക്‌ടോബർ 2, 3 തീയതികളിൽ നടക്കുന്ന ഫോറത്തിൽ വിവിധ സർക്കാർ, അക്കാദമിക് മേഖലകളെ പ്രതിനിധീകരിക്കുന്നവർ, പ്രസക്തമായ രാജ്യാന്തര സംഘടനകളിൽ നിന്നുള്ള സിഇഒമാർ, 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ കമ്പനികൾ തുടങ്ങിയവർ പങ്കെടുക്കും.
ഇന്റർനാഷനൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ഐടിയു), യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് എന്നിവയുടെ സഹകരണത്തോടെ നാഷനൽ സൈബർ സെക്യൂരിറ്റി അതോറിറ്റിയും ഇന്റർനാഷനൽ സൈബർ സെക്യൂരിറ്റി ഫോറം ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന സൈബർസ്‌പേസിലെ കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ചുള്ള ആദ്യത്തെ ആഗോള ഉച്ചകോടിക്കും സൈബർ സെക്യൂരിറ്റി ഫോറം സാക്ഷ്യം വഹിക്കും. സ്വകാര്യ മേഖല, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ലോകമെമ്പാടുമുള്ള അക്കാദമിക് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള നിരവധി പേർ പങ്കെടുക്കും.